ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്; രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് മാര്‍ തട്ടില്‍

JB Koshy Commission report Mar Thattil

കൊച്ചി: ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന്   സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 ഈ റിപ്പോര്‍ട്ടില്‍ നടത്തുന്ന ഒളിച്ചുകളി സമുദായത്തെ അവഹേളിക്കുന്നതാണ്.  അവഗണന തുടര്‍ന്നാല്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ സമുദായം സജ്ജമാണെന്നും മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.

സമുദായത്തിന്റെയും കര്‍ഷകരുടെയും വിഷയ ങ്ങള്‍ അവഗണിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ തിരിച്ചും അവഗണിക്കുമെന്നും സമുദായത്തെ പരിഗണിക്കുന്നവരെ തിരിച്ചും പരിഗണിക്കുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു. വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നും റബര്‍, നെല്ല് കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്നും മാര്‍ തട്ടില്‍ ആവശ്യപ്പെട്ടു. 

വരുന്ന തെരഞ്ഞെടുപ്പില്‍ സമുദായ അംഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ തയാറാകണമെന്നും മതസൗഹാര്‍ദം  നിലനിര്‍ത്താന്‍ കഠിനമായ ശ്രമങ്ങള്‍ ഉണ്ടാക ണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യ പ്പെട്ടു.  

പ്രസിഡന്റ്  രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സഭ ചാന്‍സലര്‍ റവ.ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട്, ഡയറക്ടര്‍ റവ. ഡോ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, രാഷ്ട്രീയകാര്യസമിതി കോ-ഓര്‍ ഡിനേറ്റര്‍ പ്രഫ. കെ.എം ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Mar Gregory Karotemprel missionary vision

മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കി: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: രാജ്‌കോട്ട് സീറോമലബാര്‍ രൂപതയുടെ ബിഷപ്പായിരുന്ന അന്തരിച്ച മാര്‍ ഗ്രിഗറി കരോട്ടെ മ്പ്രേല്‍ സഭയുടെ പ്രേഷിതപ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ സഭയുടെ ഇന്റര്‍നെറ്റ്

Read More »
FCRA concerns government response Mar Raphael Thattil

എഫ്‌സിആര്‍എ; ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം:  മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (എഫ്‌സിആര്‍എ )  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ക്രൈസ്തവ സഭാ ധ്യക്ഷന്മാര്‍ ഉയര്‍ത്തിയ ആശങ്കകള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സീറോമലബാര്‍ സഭ മേജര്‍

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.