ലോകാവസാനം ബൈബിളിലെ വെളിപാടിന്റെ കാഴ്ചപ്പാടിലൂടെ; തരംഗമായി പുതിയ സിനിമ

New film brings to life the Book of Revelation

ഡെന്‍വര്‍/യുഎസ്എ: വെളിപാട് പുസ്തകത്തെ ആസ്പദമാക്കി നിര്‍മിച്ച ‘ദി അപ്പോക്കാലിപ്‌സ് ഓഫ് സെന്റ് ജോണ്‍’ എന്ന ചിത്രം യുഎസിലെ തിയേറ്ററുകളില്‍ ഈ ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ബൈബിളിലെ അവസാന പുസ്തകമായ വെളിപാടിന്റെ സന്ദേശം അത്യാധുനിക ദൃശ്യവിസ്മയങ്ങളിലൂടെയും ചരിത്രപരമായ ഉള്‍ക്കാഴ്ചകളിലൂടെയും വെള്ളിത്തിരയില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍ സൈമണ്‍ ഡെലാക്രെ. ലാറ്റിന്‍ അമേരിക്കയില്‍ നേരത്തെ പുറത്തിറങ്ങിയ ചിത്രം ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്.

പുരാതനമായ ക്രൈസ്തവ രൂപങ്ങളെയും അഭിനേതാക്കളെയും കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എ.ഡി 95-ല്‍ പത്മോസ് ദ്വീപില്‍ വച്ച് വിശുദ്ധ യോഹന്നാന്‍ വെളിപാട് പുസ്തകം രചിക്കുന്നതിനെ ആധാരമാക്കിയാണ് കഥ വികസിക്കുന്നത്. വെളിപാട് പുസ്തകത്തിലെ ആദ്യ 11 അധ്യായങ്ങളാണ് ഈ ചിത്രത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏഴ് സഭകള്‍ക്കുള്ള കത്തുകള്‍, ഏഴ് മുദ്രകള്‍, ഏഴ് കാഹളങ്ങള്‍, നാല് കുതിരപ്പടയാളികള്‍ തുടങ്ങിയ പ്രമേയങ്ങള്‍ ഇതില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നു.

അര്‍ജന്റീനിയന്‍ നിര്‍മാണ കമ്പനിയായ കാരവല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കത്തോലിക്കാ പാരമ്പര്യത്തിലും സഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങളിലും അധിഷ്ഠിതമായാണ് സിനിമ തയാറാക്കിയിരിക്കുന്നത്. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട പ്രവചനങ്ങള്‍ ഇന്നത്തെ ലോകസാഹചര്യങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് വിശദീകരിക്കുന്ന ചിത്രം വെളിപാട് ഗ്രന്ഥത്തിലെ പല പ്രതീകങ്ങളുടെയും വ്യാഖ്യാനപരമായ ചിത്രീകരണത്തിലൂടെ ലോകാവസാനവുമായി ബന്ധപ്പെട്ട ക്രൈസ്തവ കാഴ്ചപ്പാടുകള്‍ പ്രേക്ഷകരിലേക്കെത്തിക്കുകയാണ്.

വെളിപാട് 12 മുതല്‍ 22 വരെയുള്ള അധ്യായങ്ങള്‍ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ രണ്ടാം ഭാഗം ഭാവിയില്‍ പുറത്തിറങ്ങുമെന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.