
ആലപ്പുഴ: നാല്പതോളം നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയായ ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാനത്തില്‍ നടത്താൻ തീരുമാനിച്ചിരിക്കുന്ന കണ്‍വന്‍ഷൻ മാര്‍ച്ച് ഒന്നിന് വൈപ്പിനില്‍ ആരംഭിക്കാന്‍ ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, കെഎല്‍സിഎ സംസ്ഥാന ആധ്യാത്മിക ഉപദേഷ്ടാവ് മോണ്‍. ജോസ് നവസ്, ട്രഷറര്‍ രതീഷ് ആന്റണി, കെഎല്‍സിഡബ്ലിയുഎ സംസ്ഥാന പ്രസിഡന്റ് ഷെര്‍ളി സ്റ്റാന്‍ലി, ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, ആലപ്പുഴ രൂപത പ്രസിഡന്റ് സന്തോഷ് കൊടിയനാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ. ഷെറി ജെ. തോമസ് (പ്രസിഡന്റ്), ബിജു ജോസി കരുമാഞ്ചേരി (ജനറല്‍ സെക്രട്ടറി), രതീഷ് ആന്റണി (ട്രഷറര്‍), പൈലി ആലുങ്കല്‍, അലക്‌സ് താളൂപ്പാടത്ത്, സി.ജെ പോള്‍, എബി കുന്നേപറമ്പില്‍, നൈജു അറക്കല്‍, പാട്രിക് മൈക്കിള്‍ (വൈസ് പ്രസിഡന്റുമാര്‍), ഉഷാ ലാസര്‍, എസ് ക്രിസ്റ്റഫര്‍, ജയന്‍ കുന്നേല്‍, കോണ്‍ക്ലിന്‍ ജിമ്മി, ജോണ്‍ ബാബു, ഷീബ മാത്യു (സെക്രട്ടറിമാര്‍).
