
തിരുവനന്തപുരം: ലത്തീന്‍ സമുദായത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത രാഷ്ട്രീയ കാര്യസമിതി. സാമൂഹികമായും സാമ്പത്തികമായും സംസ്ഥാനത്ത് വളരെ പിന്നാക്കം നില്ക്കുന്ന സമുദായമെന്ന നിലയില്‍ തങ്ങളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും വേണ്ടി ലത്തീന്‍ സമുദായം മുന്നോട്ടു വച്ചിട്ടുള്ള വികസന ആവശ്യങ്ങള്‍ മാറി മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടവിധം പരിഗണിച്ചിട്ടില്ലെന്ന് രാഷ്ട്രീയ കാര്യസമിതി ചൂണ്ടിക്കാട്ടി.
ആസന്നമായ നിയമസഭാതിരഞ്ഞെടുപ്പിന്റെ പശ്ചാത്തല ത്തില്‍ ലത്തീന്‍ സമുദായം മുന്നോട്ടുവെച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നപടപടികള്‍ കൈക്കൊ ള്ളണമെന്ന് സംസ്ഥാനത്തെ മൂന്നു മുന്നണികളോടും സമിതി ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളും സമുദായവും നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധത കാട്ടുമെന്ന് സമുദായത്തിന് ഉറപ്പുള്ള മുന്നണിയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു നല്‍കി വിജയിപ്പിക്കുക എന്ന പൊതുനയ സമീപനമാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലത്തീന്‍ സമുദായം സ്വീകരിച്ചി രിക്കുന്നതെന്നും സമിതി വ്യക്തമാക്കി.
വെള്ളയമ്പലം കുടുംബപ്രേക്ഷിത ശുശ്രൂഷാ ഹാളില്‍ ചേര്‍ന്ന ലത്തീന്‍ അതിരൂപത രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ചെയര്‍മാനും തിരുവനന്തപുരം അതിരൂപത വികാരി ജനറലുമായ മോണ്‍. യൂജിന്‍ എച്ച്. പേരേര അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍മാന്‍മാര്‍ ഫാ. ഡോ. ലോറന്‍സ് കുലാസ്, കണ്‍വീനര്‍ പ്ലാസിഡ് ഗ്രഗറി, അല്മായ ശുശ്രൂഷ സമിതി ഡയറക്ടര്‍ ഫാ. ബീഡ് മനോജ്, യുവജനശുശ്രൂഷ സമിതി ഡയറക്ടര്‍ ഫാ. ഡാര്‍വിന്‍ ഫെര്‍ണാണ്ടസ്, അംഗങ്ങളായ ആന്റണി ആല്‍ബര്‍ട്ട്, ജോളി പത്രോസ്, വിമല സ്റ്റാന്‍ലി, ലീജമേരി, സനുസാജന്‍, സുരേഷ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

