ജീവിക്കുവാനുള്ള അവകാശം മറ്റെല്ലാം മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനം: ലിയോ 14-ാമൻ മാർപാപ്പ

Pope Leo XIV March for Life 2026

വാഷിംഗ്ടണ്‍ ഡി.സി:  ജീവിക്കാനുള്ള അവകാശമാണ് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അടിത്തറയെന്ന് ലിയോ 14ാമന്‍ മാര്‍പാപ്പ. അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കുന്ന 53-ാമത് ‘മാര്‍ച്ച് ഫോര്‍ ലൈഫ്’ റാലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പുറപ്പെടുവിച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഈ മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് തന്റെ ‘ആത്മീയ സാമീപ്യം’ പാപ്പ വാഗ്ദാനം ചെയ്തു.

മനുഷ്യജീവന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മനുഷ്യജീവന്‍ ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശ്രമിക്കണമെന്നും് പാപ്പ യുവാക്കളോട് ആവശ്യപ്പെട്ടു. മാര്‍ച്ചിന് അപ്പ്‌സ്‌തോലിക ആശിര്‍വാദം നല്‍കിയ പാപ്പ അമേരിക്കയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയ്ക്ക് റാലിയില്‍ പങ്കെടുക്കുന്നവരെ സമര്‍പ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.