
ബൊയാഡില്ല ഡെല്‍ മോണ്ടെ/സ്‌പെയിന്‍: ഒരു വശത്ത് യൂറോപ്പ് കൂടുതല്‍ സെക്കുലറായി മാറുകയാണെന്ന് വാര്‍ത്തകള്‍ക്കിടയില്‍ വിശ്വാസികള്‍ക്ക് ഏറെ പ്രത്യാശ പകരുന്ന വാര്‍ത്തയാണ് സ്‌പെയിനിലെ ഗെറ്റാഫെ രൂപതിയില്‍ നിന്ന് വരുന്നത്. ഗെറ്റാഫെ രൂപതയുടെ കീഴിലുള്ള ബൊയാഡില്ല ഡെല്‍ മോണ്ടെയില്‍ ഏഴാമത്തെ നിത്യാരാധന ചാപ്പല്‍ തുറന്നിരിക്കുന്നു എന്ന വാര്‍ത്തയാണത്.
‘ബെത്ലഹേം ഓഫ് ദി ബ്ലെസ്സഡ് സാക്രമെന്റ്’ എന്ന് പേരിലാണ് രൂപതയിലെ ഏഴാമത്തെ അഖണ്ഡ ആരാധനാ ചാപ്പല്‍ തുറന്നത്. ജൂണ്‍ 28-ന് നടന്ന ചടങ്ങില്‍ ഗെറ്റാഫെ ബിഷപ് ഗിനസ് ഗാര്‍സിയ ബെല്‍ട്രാന്‍ ആശ്രമം ആശീര്‍വദിച്ചു.
‘ഡോട്ടേഴ്‌സ് ഓഫ് ദി ഹോളി ഫാമിലി’ എന്ന സന്യാസിനി സമൂഹത്തിന്റെ മേല്‍നോട്ടത്തിലാവും ഈ ആശ്രമം പ്രവര്‍ത്തിക്കുന്നത്.. വിശുദ്ധ ലൂയിസ് മേരി മോണ്‍ഫോര്‍ട്ടിന്റെ പ്രബോധനങ്ങളെ പിന്തുടര്‍ന്ന്, പരിശുദ്ധ കുര്‍ബാനയുടെ നിരന്തരമായ ആരാധനയും മറിയം വഴി ഈശോയ്ക്കുള്ള സമര്‍പ്പണവുമാണ് ഈ സമൂഹത്തിന്റെ കാരിസം.
അല്‍കോര്‍ക്കോണ്‍, ഫുവെന്‍ലബ്രാഡ, ഗെറ്റാഫെ, ലെഗാനെസ്, മോസ്റ്റോള്‍സ്, വാല്‍ഡെമോറോ എന്നിവടങ്ങളിലെ ചാപ്പലുകള്‍ക്ക് പുറമെയാണ് ഇപ്പോള്‍ രൂപതയില്‍ ഏഴാമത്തെ അഖണ്ഡ ആരാധനാ ചാപ്പല്‍ ഇവിടെ ആരംഭിച്ചിരിക്കുന്നത്. നെമേസിയോ ഡയസ് ഫൗണ്ടേഷന്‍, സാന്‍ സാക്വിയോ ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ആശ്രമവും ധ്യാനകേന്ദ്രവും നവീകരിച്ചത്. കത്തോലിക്കാ സര്‍വ്വകലാശാലകളുടെ സഹകരണത്തോടെ യുവജനങ്ങളെ ക്രൈസ്തവ സംസ്‌കാരത്തില്‍ വളര്‍ത്തിയെടുക്കാനുള്ള പദ്ധതിയും ഈ കേന്ദ്രത്തിനുണ്ട്. ആശ്രമത്തിന്റെ ആശീര്‍വാദത്തിലൂടെ ബോഡില്ല ഡെല്‍ മോണ്ടെയിലെ സന്യാസ ജീവിതത്തിന്റെ പാരമ്പര്യം വീണ്ടെടുക്കാനും പ്രാര്‍ത്ഥനാ സാന്നിധ്യം നിലനിര്‍ത്താനും സാധിച്ചുവെന്ന് ഗെറ്റാഫെ രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു