600കുടുംബങ്ങളുള്ള ഇടവക മൂന്ന് കോടിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭിനന്ദാര്‍ഹം: കര്‍ദിനാള്‍ പൂള

600 families parish charity 3 crore Cardinal Poola

തൃശൂര്‍: 600 കുടുംബങ്ങളുള്ള ഇടവക മൂന്ന് കോടിയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭിനന്ദാര്‍ഹമാണെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂള.

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ ദേവാലയമായ തൃശൂര്‍ പുത്തന്‍പള്ളിയുടെ (വ്യാകുല മാതാവിന്റെ ബസിലിക്ക) ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കര്‍ദിനാള്‍.

മൂന്ന് ലക്ഷം രൂപ വീതം വിലവരുന്ന പ്ലോട്ടുകളില്‍, ഏഴ് ലക്ഷം രൂപ വീതം ചെലവഴിച്ച് ബസിലിക്ക നിര്‍മ്മിച്ചു നല്‍കുന്ന 11 ഭവനങ്ങള്‍ക്കായുള്ള ഒരു കോടി പത്തു ലക്ഷം രൂപയുടെ ഓഫര്‍ ലെറ്ററുകള്‍ ഗുണഭോക്താക്കള്‍ക്ക് കര്‍ദിനാള്‍ കൈമാറി.

ചടങ്ങില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. തോമസ് കാക്കശേരി, ബസിലിക്ക മാനേജിംഗ് ട്രസ്റ്റി ജോയ് ജോസഫ്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ടി.കെ അന്തോണിക്കുട്ടി എന്നിവര്‍  പ്രസംഗിച്ചു.

Related Articles
Palayur Pilgrimage 2026

പാലയൂർ മഹാതീർത്ഥാടനം 22-ന്; കർദിനാൾ ആന്റണി പൂല ഉദ്ഘാടനം ചെയ്യും

തൃശൂർ: ചരിത്രപ്രസിദ്ധമായ പാലയൂർ സെന്റ് തോമസ് തീർത്ഥകേന്ദ്രത്തിലേക്ക് തൃശൂർ അതിരൂപത നടത്തുന്ന 29-ാമത് മഹാതീർത്ഥാടനം ഈ മാസം 22-ന് നടക്കും. എ.ഡി. 52-ൽ വിശുദ്ധ തോമാശ്ലീഹാ സ്ഥാപിച്ച പാലയൂർ പള്ളിയിലേക്കുള്ള ഈ വർഷത്തെ പദയാത്രയുടെ

Read More »
Nasrani community meeting tomorrow

നസ്രാണി സമുദായ യോഗം നാളെ

പാലാ: ദുക്‌റാനാ തിരുനാളിനോട് അനുബന്ധിച്ച് കാപ്പുംതല ബേസ് അപ്രേം നസ്രാണി ദയറായില്‍ നാളെ  (ജൂലൈ 2) വൈകുന്നേരം ആറിന്  മാര്‍ത്തോമ്മാ നസ്രാണി സമുദായ യോഗം നടക്കും. റംശ നമസ്‌കാരത്തിനു ശേഷം നടക്കുന്ന യോഗത്തില്‍  റേശ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.