കരുണയുടെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുന്നു; ‘കര്‍ത്താവിനായി 24 മണിക്കൂര്‍’ ആഹ്വാനം ചെയ്ത് വത്തിക്കാന്‍

24 Hours for the Lord Vatican call

വത്തിക്കാന്‍ സിറ്റി: ഈസ്റ്ററിന് ഒരുക്കമായി വലിയ നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് ആത്മീയ നവീകരണത്തിന് സുവര്‍ണ്ണാവസരമൊരുക്കി ‘കര്‍ത്താവിനായി 24 മണിക്കൂര്‍’ എന്ന പ്രത്യേക പ്രാര്‍ത്ഥനായജ്ഞം ആചരിക്കാന്‍ വത്തിക്കാന്‍ ആഹ്വാനം ചെയ്തു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ കുമ്പസാരത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കുമായി പ്രത്യേക സമയം മാറ്റിവെക്കണമെന്നാണ് സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്ട്രി പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദ്ദേശിക്കുന്നത്.

വരാനിരിക്കുന്ന മാര്‍ച്ച് 13 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ മാര്‍ച്ച് 14 ശനിയാഴ്ച വരെ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി തുറന്നു നല്‍കണം. പാപമോചനത്തിന്റെ പുണ്യവും ദൈവത്തിന്റെ അളവറ്റ കരുണയും ഓരോ വിശ്വാസിയിലേക്കും എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ദേവാലയത്തിന്റെ തുറന്നിട്ട വാതിലുകള്‍ വെറുമൊരു കാഴ്ചയല്ല, മറിച്ച് പാപികളെ മാറോടണയ്ക്കാന്‍ കാത്തിരിക്കുന്ന ദൈവത്തിന്റെ കരുണാനിറഞ്ഞ സ്‌നേഹത്തിന്റെ പ്രതീകമാണെന്ന് വത്തിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ തളര്‍ന്നുപോയ മനസ്സിനും പാപഭാരത്താല്‍ വിങ്ങുന്ന ഹൃദയത്തിനും ദൈവത്തോട് അനുരഞ്ജനപ്പെടാനുള്ള വലിയൊരു സന്ദേശമാണ് ഈ ആഹ്വാനം മുന്നോട്ടുവെക്കുന്നത്.

കഴിഞ്ഞ 13 വര്‍ഷമായി തുടര്‍ച്ചയായി നടത്തിവരുന്ന ഈ പ്രാര്‍ത്ഥനാ യജ്ഞത്തിന് ഇത്തവണ ‘ഞാന്‍ ലോകത്തെ രക്ഷിക്കാനാണ് വന്നത്’ എന്ന ബൈബിള്‍ വാക്യമാണ് പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പയാണ് ഈ പ്രത്യേക പ്രമേയം തിരഞ്ഞെടുത്തത്. വിവിധ ഭാഷകളില്‍ ഇതിനായുള്ള പ്രത്യേക മാര്‍ഗരേഖകളും വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അലഞ്ഞുതിരിയുന്ന മക്കളെ കാത്തിരിക്കുന്ന പിതാവിന്റെ സ്‌നേഹത്തിലേക്ക് ഓരോ വിശ്വാസിയും മടങ്ങിയെത്തണമെന്നും, ഈ നോമ്പുകാലത്ത് ആത്മീയ വിശുദ്ധീകരണം പ്രാപിക്കണമെന്നും വത്തിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു.

Related Articles
Divine Mercy Image pilgrimage

ദൈവകരുണയുടെ ഛായാചിത്ര പ്രയാണം; 32 രൂപതകളിലൂടെ സന്ദേശയാത്ര

ചങ്ങനാശേരി:  ദൈവകരുണയുടെ തിരുനാളിന് ഒരുക്കമായി ദൈവകരുണയുടെ ഛായാചിത്രവും വഹിച്ച് കേരളസഭയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് കേരളത്തിലെ മൂന്ന് റീത്തുകളിലെയും 32 രൂപത കളിലെ തിരഞ്ഞെടുക്കപ്പെട്ട ദേവാലയങ്ങളിലൂടെ കടന്നുപോകുന്ന ദൈവകരുണയുടെ സന്ദേശയാത്ര മാര്‍ച്ച് 11 ന് ആരംഭിക്കും.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.