ലോകസമാധാനത്തിനായി വത്തിക്കാന്റെ ആഗോള കാമ്പെയ്‌ൻ; ‘സമാധാനത്തിനായി ശാസ്ത്രജ്ഞര്‍’

Vatican Scientists for Peace campaign

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരോടും ഗവേഷകരോടും സമാധാനത്തിനായി ഒന്നിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ‘സമാധാനത്തിനായി ശാസ്ത്രജ്ഞര്‍’ (Scientists for Peace) എന്ന അന്താരാഷ്ട്ര കാമ്പെയ്‌നുമായി വത്തിക്കാന്റെ കീഴിലുള്ള, പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങളും ആയുധ പ്രയോഗങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സമാധാനത്തിന് വേണ്ടി നിലകൊള്ളാനും അനുദിനം നടത്തുന്ന ശാസ്ത്രീയ ഗവേഷണങ്ങളിലൂടെയും നിലപാടുകളിലൂടെയും അനുരഞ്ജനത്തിനും സമാധാനത്തിനുമായുള്ള വഴികള്‍ തേടാനും ശാസ്ത്രജ്ഞരോടും അക്കാദമിക്ക് വിദഗ്ധരോടും ഗവേഷകരോടും വത്തിക്കാന്‍ ആഹ്വാനം ചെയ്തു. വത്തിക്കാന്റെ കീഴിലുള്ള, പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് നേതൃത്വം നല്‍കുന്ന ഈ കാമ്പെയ്ന്‍ സമഗ്ര മാനവ വികസനത്തിനായുള്ള ഡിക്കാസ്ട്രിയാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

സമാധാനം ഉണ്ടെന്നും നമ്മുടെ അറിവിനെ പ്രകാശിപ്പിക്കാനും വികസിതമാക്കുന്നതിനുമുള്ള മൃദുലമായ ശക്തി അതിനുണ്ടെന്നുമുള്ള ലിയോ 14-ാമന്‍ പാപ്പയുടെ ഈ വര്‍ഷത്തെ ലോകസമാധാനദിനത്തോടനുബന്ധിച്ചുള്ള സന്ദേത്തില്‍ നിന്ന് പ്രചോദനം സ്വീകരിച്ചാണ് ഈ കാമ്പെയ്‌ന് രൂപം നല്‍കിയിരിക്കുന്നത്. ഇതുവരെ 80ഓളം ശാസ്ത്രജ്ഞര്‍  ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.