
ന്യൂഡല്‍ഹി: ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദൊ ജിറെല്ലിയെ യൂറോപ്യന്‍ രാജ്യമായ ക്രൊയേഷ്യയിലേക്കു മാറ്റിനിയമിച്ചു. 2021 മാര്‍ച്ച് 13 മുതല്‍ ഇന്ത്യയുടെ അപ്പൊസ്തലിക് നുണ്‍ഷ്യോയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.
ഇറ്റലിക്കാരനായ ആര്‍ച്ചുബിഷപ് ഡോ. ജിറെല്ലി 1987ലാണ് വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ പ്രവേശിച്ചത്. ഇന്തോനേഷ്യ, കിഴക്കന്‍ തിമോര്‍, സിംഗപ്പുര്‍, മലേഷ്യ, ബ്രൂണെ, വിയറ്റ്‌നാം, ഇസ്രയേല്‍, സൈപ്രസ് എന്നിവിടങ്ങളില്‍ അപ്പൊസ്തലിക് നുണ്‍ഷ്യോയായി പ്രവര്‍ത്തിച്ചശേഷമാണ് ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കപ്പെട്ടത്.
ഇന്ത്യയിലെ പുതിയ വത്തിക്കാന്‍ സ്ഥാനപതിയെ പാപ്പ പിന്നീട് പ്രഖ്യാപിക്കും.