തൃശൂര്‍ അതിരൂപതയില്‍ രണ്ടുപേര്‍ക്ക് പേപ്പല്‍ ബഹുമതിയും നാലുപേര്‍ക്ക് ഷെവലിയര്‍ പദവിയും

Thrissur Archdiocese papal honour chevalier awards recipients

തൃശൂര്‍: അതിരൂപതയിലെ രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതിയും നാലുപേര്‍ക്ക് ഷെവലിയര്‍ പദവിയും ലഭിച്ചു. ബസിലിക്ക റെക്ടര്‍ ഫാ. തോമസ് കാക്കശ്ശേരി, കത്തീഡ്രല്‍ വികാരി ഫാ. ജോസ് വല്ലൂരാന്‍ എന്നിവരാണ് മാര്‍പാപ്പയുടെ പേപ്പല്‍ ബഹുമതികള്‍ക്ക് (പ്രോ എക്ലീസിയ ഏത്ത് പൊന്തിഫിച്ചെ) അര്‍ഹരായത്.

ഡേവിസ് എടക്കളത്തൂര്‍, പ്രഫ. കെ.എം. ഫ്രാന്‍സിസ്, അഡ്വ. ബിജു കുണ്ടുകുളം, ഡോ. മേരി റജീന എന്നിവരാണ് ഷെവലിയര്‍ ബഹുമതിക്ക് അര്‍ഹരായതെന്ന് അതിരൂപത നേതൃത്വം അറിയിച്ചു.  അതിരൂപതയുടെ വാര്‍ഷിക ദിനമായ  20-ന്  ഉച്ചകഴിഞ്ഞ് 3:30 ന്  വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ബഹുമതികള്‍ സമ്മാനിക്കും. ഷെവലിയര്‍ സിറില്‍ ജോണ്‍ മുഖ്യാതിഥിയായിരിക്കും.

ഇതോടനുബന്ധിച്ച് നടക്കുന്ന സമൂഹ ബലിക്ക് ആര്‍ച്ചു ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്താര്‍ ബിഷപ്പുമാരായ മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ബോസ്‌കോ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബ്രദര്‍ ജോസ് ചുങ്കത്ത് എംഎംബി, സാന്‍റി അബ്രഹാം വടയാറ്റുകുഴി എന്നിവര്‍ക്ക് അതിരൂപതാദിന അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.

Related Articles
Santhwanam Thrissur Archdiocese loan scheme

ഒന്നരക്കോടി വായ്പ ലഭ്യമാക്കി തൃശൂര്‍ അതിരൂപതയുടെ ‘സാന്ത്വനം’

തൃശൂര്‍: സമുദായ ശക്തീകരണ വര്‍ഷത്തില്‍ തൃശൂര്‍ അതിരൂപത സാമൂഹ്യ ക്ഷേമ വിഭാഗമായ സാന്ത്വനം വഴി പുരുഷ സംഘങ്ങള്‍ ഉള്‍പ്പെടെ 15 സ്വയംസഹായ സംഘങ്ങള്‍ക്ക് ഒന്നരക്കോടി രൂപ കുറഞ്ഞ പലിശയ്ക്ക് വിവിധ സംരംഭങ്ങള്‍ക്കായി ലഭ്യമാക്കി.  ദേശീയ

Read More »
Pope special honors for priests and Chevalier titles awarded

രണ്ട് വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രത്യേക ബഹുമതികളും 4 പേര്‍ക്ക് ഷെവലിയാര്‍ പദവിയും നല്‍കി

തൃശൂര്‍: വടക്കാഞ്ചേരി സെന്റ് ഫ്രാന്‍സിസ് സേ വ്യേഴ്‌സ് ഫൊറോന ദേവാലയത്തില്‍ നടന്ന തൃശൂര്‍ അതിരൂപത ദിനാഘോഷം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. പള്ളിക്കുള്ളില്‍ തുടങ്ങി പള്ളിക്കകത്ത്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.