വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടി കടന്ന് ദൈവദാസി സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക; കൃതജ്ഞതാ ദിവ്യബലി 22ന്

Thanksgiving Mass for servant of God sister Scholastica

ചെന്നൈ: സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്കയെ ദൈവദാ സിയായി പ്രഖ്യാപിച്ചതിന്റെ സന്തോഷ സൂചകമായി ജൂലൈ 22-ന് സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്കയുടെ ജന്മ നാടായ പട്ടരിവിളയിലെ ഹോളി ഫാമിലി ദേവാലയത്തില്‍ വെച്ച് കൃതജ്ഞതാ ദിവ്യബലി അര്‍പ്പിക്കും. കുഴിത്തുറ രൂപതാ മെത്രാന്‍ ഡോ. ആല്‍ബര്‍ട്ട് അനസ്താസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.

വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആദ്യപടി യായാണ് വത്തിക്കാനിലെ വിശുദ്ധര്‍ക്കു വേണ്ടിയു ള്ള കാര്യാലയം സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്കയെ ദൈവദാ സിയായി ഔദ്യോഗികമായി അംഗീകരിച്ചത്.

സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക സ്ഥാപിച്ച സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് (ടടഒഖ) സന്യാസിനീ സമൂഹത്തിന് നാമകരണ നടപടിക ള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് വത്തിക്കാനില്‍ നിന്ന് ജനുവരി 19-നാണ് ഔദ്യോഗിക കത്ത് ലഭിച്ചത്. തുടര്‍ന്ന് മെയ് 10-ന് വെല്ലൂര്‍ കത്തീഡ്രലില്‍ വച്ചായിരുന്നു ദൈവദാസി പ്രഖ്യാപനം നടത്തിയത്.

1917 ഒക്ടോബര്‍ 15-ന് കന്യാകുമാരി ജില്ലയിലെ തിങ്കള്‍നഗറിന് അടുത്തുള്ള പട്ടരിവിളയിലാണ് സിസ്റ്റര്‍ സ്‌കൊളാസ്റ്റിക്ക ജനിച്ചത്. സാവരി മുത്തു-സാവരിയായ് ദമ്പതികളുടെ മകളായി ജനിച്ച അവര്‍, പാവപ്പെട്ടവര്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍, കുഷ്ഠരോഗികള്‍, വയോധികര്‍ എന്നിവരുടെ സേവനത്തിനായി ജീവിതം മാറ്റിവെച്ചു. കാരുണ്യത്തിലൂന്നിയ സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ഇടയില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.

രൂപതാതല നടപടികള്‍ പൂര്‍ത്തിയായതോടെ, കേസ് ഇനി റോമിലെ ചരിത്ര-ദൈവശാസ്ത്ര കമ്മീഷനുകള്‍ വിശദമായി പരിശോധിക്കും. തുടര്‍ന്ന്, അവരുടെ മാധ്യസ്ഥതയില്‍ നടന്ന അത്ഭുതങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും സാക്ഷ്യപ്പെടുത്തലുകളും നടക്കും. തുടര്‍ന്നാണ് വാഴ്ത്തപ്പെട്ടവള്‍, വിശുദ്ധ എന്നീ പദവികളിലേക്ക് ഉയര്‍ത്തപ്പെടുക.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.