സ്വിറ്റ്‌സര്‍ലാന്‍ഡിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഐന്‍സീഡലിലേക്ക് സീറോ മലബാര്‍ വിശ്വാസികളുടെ തീര്‍ത്ഥാടനം 30-ന്

Syro Malabar pilgrimage to Einsiedeln Marian Shrine Switzerland

 സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രശസ്ത ഐന്‍സീഡല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലബാര്‍ വിശ്വാസികളുടെ വാര്‍ഷിക തീര്‍ത്ഥാടനം  30 – ന് നടക്കും. യൂറോപ്പിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആത്മീയ സംഗമത്തിന് സീറോ മലബാര്‍ സഭയുടെ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. യൂറോപ്പിലെ അപ്പോസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സഹകാര്‍മ്മികനാകും. സ്വിറ്റ്സര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് വിശ്വാസികള്‍ക്കൊപ്പം പ്രാദേശിക മിഷനുകളിലെ വൈദികരും സന്യാസിനികളും ഈ ആത്മീയ സംഗമത്തില്‍ പങ്കെടുക്കും. വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.

Related Articles
Mooron consecration ceremony in Great Britain Diocese

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ മൂറോന്‍ കൂദാശ കര്‍മം നടത്തി

പ്രെസ്റ്റന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  വിവിധ ഇടവകകളിലും മിഷനുകളി ലുമുള്ള ദേവാലയങ്ങളില്‍ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുവാനുള്ള മൂറോന്‍ (വിശുദ്ധ തൈലം) കൂദാശ കര്‍മ്മം പ്രെസ്റ്റന്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടന്നു. രൂപതാധ്യക്ഷന്‍ മാര്‍

Read More »
Syro Malabar Church Ireland Knock pilgrimage preparations

അയര്‍ലണ്ട് സീറോമലബാര്‍ സഭയുടെ നോക്ക് തീര്‍ത്ഥാടനം; ഒരുങ്ങള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ നാഷണല്‍ നോക്ക് മരിയന്‍ തീര്‍ത്ഥാടനം മെയ് ഒമ്പതിന് നടക്കും. സഭയുടെ കീഴിലുള്ള 38 വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലുമായി തീര്‍ത്ഥാടനത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗ മിക്കുന്നതായി സംഘാടകര്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.