സ്വിഗിയും സൊമാറ്റോയുമൊക്കെ വരട്ടെ, അടുക്കളകളെ മറക്കരുത്

Swiggy Zomato home cooking importance message food culture

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഭക്ഷണം വീട്ടിലെത്തുന്ന കാലമാണിത്. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനം നമ്മുടെ അടുക്കളകളിലേക്കും എത്തിക്കൊണ്ടിരിക്കുന്നു. 1980 കളിലാണ്, അമേരിക്കന്‍ വീടുകള്‍ വീട്ടുപാചകത്തില്‍നിന്ന് മാറി, പുറത്തുനിന്നുള്ള ഭക്ഷണത്തിലും റെസ്റ്റോറന്റു കളിലും കൂടുതല്‍ ആശ്രയിക്കാനാരംഭിച്ചത്. കുടുംബത്തിന്റെ അടിസ്ഥാനം  ദുര്‍ബലമാകുമെന്ന് അക്കാലത്തുതന്നെ  ചില മുന്നറിയിപ്പുകള്‍ വന്നിരുന്നു. നിര്‍ഭാഗ്യവശാല്‍ അന്നാരും അതു മുഖവിലക്കെടുത്തില്ല.

അടുക്കളകള്‍ മൂകമാകുമ്പോള്‍ 

സ്ഥിതിവിവരകണക്കുകള്‍ അനുസരിച്ച് 1971-ല്‍, അമേരിക്കയിലെ 71% വീടുകളും ഭര്‍ത്താവ്, ഭാര്യ, മക്കള്‍ ഒരുമിച്ച് കഴിയുന്ന പരമ്പരാഗത കുടുംബങ്ങ ളായിരുന്നു. ഇന്ന് ആ സംഖ്യ വെറും 20% മാത്രമാണ്. ശേഷിച്ചവര്‍, വൃദ്ധസദനങ്ങള്‍, വാടക വീടുകള്‍, പിരിഞ്ഞു കഴിയുന്ന സാഹചര്യങ്ങള്‍ തുടങ്ങിയ യാഥാര്‍ത്ഥ്യത്തിലേക്ക്, സ്വാഭാവിക പ്രക്രിയയെന്ന നിലയില്‍ മാറുകയായിരുന്നു. ഇന്നവിടെ 15% സ്ത്രീകള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്, 12% പുരുഷന്മാര്‍ കുടുംബത്തിനുള്ളില്‍ തന്നെ ഏകാകികളായി താമസിക്കുന്നു. 41% കുട്ടികള്‍ വിവാഹത്തിനു മുമ്പ് ജനിക്കുന്നു. 

വിവാഹമോചന നിരക്ക്, ഒന്നാം വിവാഹത്തില്‍ 50%, രണ്ടാം വിവാഹത്തില്‍ 67%, മൂന്നാം വിവാഹത്തില്‍ 74% ആണ്. ഇത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ തകര്‍ച്ചയല്ല; മറിച്ച് കുടുംബാന്തരീക്ഷത്തില്‍ വന്ന വലിയ മാറ്റത്തിന്റെ അനുരണനമാണ്. ഒരു പരിധി വരെ വീടുകളിലെ സാമൂഹ്യ അന്തരീക്ഷത്തെ അനുദിനം സ്വാധീനിച്ചിരുന്ന അടുക്കളകള്‍ അടയ്ക്കപ്പെട്ടതിന്റെ ബാക്കിപത്രം

സ്‌നേഹസമൃദ്ധമായ ഇടം

വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം പോഷക സമൃദ്ധം മാത്രമല്ല; സ്‌നേഹവും ബന്ധവും ഇഴുകിച്ചേര്‍ക്കുന്ന ഇടംകൂടിയാണ്. കുടുംബം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍, സ്വാഭാവികമായും അവരുടെ ഹൃദയങ്ങള്‍ അടുത്തുവരുന്നു പഴയ തലമുറയില്‍ നിന്നും പുതിയ തലമുറയിലേക്ക്, സ്വാഭാവികമായി ജ്ഞാനവും അറിവും സംസ്‌കാരവും ഒഴുകുന്നു. ബന്ധങ്ങള്‍ കൂടുതല്‍ മൃദുവും അടുപ്പവുമുള്ളതുമാകുന്നു. 

സാമൂഹ്യമാനങ്ങള്‍

നമ്മുടെ ഇപ്പോഴത്തെ സാഹചര്യമൊന്നു പരിശോധിക്കാം. അടുക്കളകളിലെ മിണ്ടാട്ടവും ഊണുമുറികളിലെ സംസാരവും മാധ്യമമയമായി. സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരത്തില്‍ കുടുംബങ്ങള്‍, കേവലം അതിഥിമന്ദിര  നിലവാര ത്തിലേക്ക് മാറുന്നു. ഓണ്‍ലൈന്‍-റസ്റ്റോറന്റ്  ഭക്ഷണത്തിന്റെ ഭാരിച്ച ചെലവ് കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്നു. ഉപയോഗയോഗ്യമല്ലാത്ത എണ്ണകളും കൃത്രിമ രുചികളും തീന്‍മേശയിലെ സ്ഥിരം വിഭവങ്ങളാകുമ്പോള്‍ പലവിധ രോഗങ്ങള്‍ക്കും കാരണമാകും. 

മാറ്റത്തിന്റെ അനിവാര്യത

പല വികസിത രാജ്യങ്ങളിലെയും മാതൃകകള്‍ നമുക്ക് പാഠമാകേണ്ടതാണ്. ജാപ്പനീസ് കുടുംബ ങ്ങളില്‍ ഇന്നും പാചകവും,  ഭക്ഷണം കഴിക്കുന്നതും കുടുംബാംഗങ്ങള്‍ ഒരുമിച്ചാണ്. അവരുടെ ആയുര്‍ ദൈര്‍ഘ്യത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഈ സന്തോഷവും സംതൃപ്തിയുമാണെന്ന വിലയിരുത്തലുകളുണ്ട്. മെഡിറ്ററേനിയന്‍ വീടുകളില്‍ ഭക്ഷണ സമയം ഒരു വിശുദ്ധമായ ചടങ്ങാണ്. ശക്തമായ കുടുംബബന്ധങ്ങളോടും  ആരോഗ്യക രമായ ജീവിതശൈലിയോടും സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഇതിനെ ബന്ധിപ്പിക്കുന്നു.

വല്ലപ്പോഴുമൊരിക്കല്‍ സ്വിഗി- സൊമാറ്റോപോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനെക്കുറിച്ചല്ല പരാമര്‍ശിക്കുന്നത്. അതൊരു സ്ഥിരം രീതിയാക്കുന്നതിനെപ്പറ്റിയാണ്. 

വീടുകളിലെ അടുക്കളകള്‍ സജീവമാകുമ്പോള്‍ അവിടുത്തെ അടുപ്പുകള്‍ മാത്രമല്ല ബന്ധങ്ങള്‍കൂടിയാണ് സജീവമാകുന്നത്. ഒരു പരിധി വരെ അടുക്കളയും ഊണുമുറിയുമാണ് കുടുംബത്തെ  വിളക്കിച്ചേര്‍ക്കുന്നത്. അവിടെ  ഭക്ഷണമൊരുക്കുന്ന പ്രകിയ്‌ക്കൊപ്പം കുടുംബബന്ധങ്ങളും പരിപോ ഷിപ്പിക്കപ്പെടുന്നുണ്ട്.  പാചകം വീട്ടുപണിയല്ല അതു കുടുംബാംഗങ്ങളെ ഒരുമിച്ചുചേര്‍ക്കുന്ന അദൃശ്യശക്തിയാണെന്നത് വിസ്മരിക്കരുത്.

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍

(അസി. പ്രഫസര്‍,സെന്റ് തോമസ് കോളേജ്, തൃശൂര്‍)

Related Articles
Couple celebrates 70th wedding anniversary

11 മക്കള്‍, 68 പേരക്കുട്ടികള്‍, 109 കൊച്ചുമക്കള്‍; 70-ാം വിവാഹവാര്‍ഷികത്തില്‍ ദൈവത്തിന് നന്ദി പറഞ്ഞ് ദമ്പതികള്‍

11 മക്കള്‍, 68 കൊച്ചുമക്കള്‍ അവരുടെ 109 ചെറുമക്കള്‍, അമ്മമാരുടെ ഉദരത്തിലുള്ള 11 ഗര്‍ഭസ്ഥശിശുക്കള്‍… ജീനും ഡൊറോത്തിയും ദൈവത്തിന് മുന്നില്‍ നന്ദിയോടെ  കൈകൂപ്പി! ദൈവാനുഗ്രഹത്തിന്റെ 70 സംവത്സരങ്ങള്‍ക്ക്..    യുഎസിലെ ഒഹിയോ സംസ്ഥാനത്ത് നിന്നുള്ള

Read More »
Neha's parents continue to wait for justice

കോടതിയും കനിഞ്ഞില്ല; നേഹയുടെ മാതാപിതാക്കളുടെ കാത്തിരിപ്പ് തുടരുന്നു

ലാഹോര്‍: പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ ക്രൈസ്തവ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടണമെന്ന ഹര്‍ജി തള്ളി ലാഹോര്‍ ഹൈക്കോടതി. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ കോടതിയിലെത്തിയ നിര്‍ധനരായ മാതാപിതാക്കള്‍ക്ക് കടുത്ത നിരാശയും വേദനയും സമ്മാനിക്കുന്നതായിരുന്നു

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.