‘കര്‍ഷകരുടെ ശബ്ദം’ നിലച്ചിട്ട് ആറു വര്‍ഷം, ഇടുക്കി രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും അനുസ്മരണ ശുശ്രൂഷകള്‍

sixth anniversary of demise of mar Mathew Anikkuzhikattil

ഇടുക്കി: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാന്‍ മാത്യു ആനിക്കുഴികാട്ടില്‍ ദിവംഗതനായിട്ട് ഇന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുന്നു. ഹൈറേഞ്ചിന്റെ ചരിത്ര ത്തില്‍ മുദ്രവയ്ക്കപ്പെട്ട ഇതിഹാസ മനുഷ്യനാ യിരുന്നു മാര്‍ ആനിക്കുഴികാട്ടില്‍. മലയോര മണ്ണില്‍ പിറവിയെടുത്ത് കുടിയേറ്റ ജനതയുടെ കണ്ണീരും യാതനയും അതിന്റെ പൂര്‍ണ്ണതയില്‍ ഏറ്റുവാങ്ങിയ അദ്ദേഹം ശബ്ദമില്ലാത്ത കര്‍ഷകരുടെ ശബ്ദമായി രുന്നു. സമൂഹത്തിന്റെ അടിസ്ഥാനമായ കുടുംബത്തെ ഭദ്രമാക്കണമെന്ന ഈ ക്രാന്തദര്‍ശിയുടെ ഇടതടവില്ലാത്ത പ്രബോധനം അദ്ദേഹത്തെ വ്യത്യസ്ഥനാക്കി.

കോതമംഗലം രൂപത വിഭജിച്ച് 2003 ല്‍ ഇടുക്കി രൂപത രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യ രൂപതാധ്യക്ഷനായി സഭ നിയമിച്ചത് ഹൈറേഞ്ചുകാരനായ ആനിക്കു ഴിക്കാട്ടില്‍ മാത്യു അച്ചനെയായിരുന്നു. പതിനഞ്ച് വര്‍ഷത്തെ ഇടയശുശ്രൂഷ പൂര്‍ത്തിയാക്കി 2018 ല്‍ അദ്ദേഹം വിരമിച്ചു. 2020 മെയ് ഒന്നിനാണ് അദ്ദേഹം അന്തരിച്ചത്.

ചരമവാര്‍ഷിക ദിനമായ ഇന്നു (മെയ് 1) രാവിലെ വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കു ന്നേലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ ബാനയും കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. രൂപതയിലെ മുഴുവന്‍ ദൈവാലയങ്ങളിലും അനുസ്മരണ പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.