ചങ്ങനാശ്ശേരിയിൽ പ്രോലൈഫ് ദിനാഘോഷം

Pro-Life Day celebration in Changanassery

​ചങ്ങനാശ്ശേരി: ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ, കൃപ പ്രോലൈഫ് ഫേസ്, മാതൃവേദി, പിതൃവേദി, യുവദീപ്തി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരിയിൽ പ്രോലൈഫ് ദിനാഘോഷം നടത്തുന്നു.
28 ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് പ്രോഗ്രാം.
​ ജീവന്റെ മഹത്വം ഉയർത്തിപ്പിടിക്കുക എന്നതാണ് സമ്മേളനത്തിൻ്റെ ലക്ഷ്യം.

ഉച്ചകഴിഞ്ഞ് മൂന്നിന് ചങ്ങനാശേരി കത്തീഡ്രൽ ദേവാലയത്തിലെ കബറിടപ്പള്ളിയിൽ നടക്കുന്ന സമ്മേളനത്തിൽ ഫാ. ലൂയിസ് വെള്ളാനിക്കൽ, എബ്രാഹം പുത്തൻകളം എന്നിവർ സന്ദേശം നൽകും.
​ വൈകുന്നേരം 4.45-ന് പെരുന്ന ബസ് സ്റ്റാൻഡ് പരിസരത്തേക്ക് നടക്കുന്ന പ്രോലൈഫ് ദിന റാലി ഫാ. ജോസഫ് വാണിയപുരയ്ക്കൽ ഫ്ലാഗ് ഓഫ് ചെയ്യും. അജാതശിശു സ്മാരകത്തിൽ ഫാ. ജോസഫ് പാറയ്ക്കൽ പുഷ്പാർച്ചന നടത്തും.
​ പൊതുസമ്മേളനം മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
ഫാ. ജോസഫ് പാറയ്ക്കൽ അധ്യക്ഷത വഹിക്കും.
​ വൈകുന്നേര 6.30-ന് ഗർഭിണികൾക്കായി പ്രത്യേക ഓൺലൈൻ കൂട്ടായ്മയും 25-ന് പള്ളികളിൽ മംഗളവാർത്ത തിരുനാൾ സന്ദേശത്തോടൊപ്പം പ്രോലൈഫ് പ്രതിജ്ഞയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
​ഫാ. ജോസഫ് പാറയ്ക്കൽ (ഡയറക്ടർ, ഫാമിലി അപ്പോസ്തലേറ്റ്), ഫാ. ജോണിക്കുട്ടി ഒറ്റക്കുന്നേൽ, എബ്രാഹം പുത്തൻകളം (അതിരൂപത പ്രോലൈഫ് കോർഡിനേറ്റർ), റെജി ആഴാഞ്ചേരി (സെക്രട്ടറി) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.