മലയാളി വൈദികന്‍ ജര്‍മ്മനിയില്‍ അപകടത്തില്‍ മരിച്ചു

priest dies in accident in Germany

അങ്കമാലി: ജര്‍മ്മനിയില്‍ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന മലയാളി വൈദികന്‍ അപകടത്തില്‍ മരിച്ചു. ഷോണ്‍സ്റ്റാര്‍ട്ട് സന്യാസ സഭാംഗമായ ജിജു കിലുക്കന്‍ (47) ആണ് അന്തരിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയിലെ അയ്യമ്പുഴ കൊല്ലക്കോട് കിലുക്കന്‍ വീട്ടില്‍ പരേതനായ ജോസ്-മേരി ദമ്പതികളുടെ മകനാണ്.

മ്യൂണിക്കിലെ ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായ ഫാ. ജിജു താമസ സ്ഥലത്തേക്കു പോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ നില്ക്കുമ്പോള്‍ കാല്‍ തെറ്റി റെയില്‍വേ ട്രാക്കിലേക്ക് വീണ് ട്രെയിന്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ബിജി, സിസ്റ്റര്‍ ബിന്ദു, ബിജു എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.