ഈസ്റ്റർ ഒരിക്കലും പരാജയപ്പെടാത്ത പ്രത്യാശയുടെ വാതിൽ  തുറക്കുന്നു; 50,000ത്തോളമാളുകൽ പങ്കെടുത്ത ഈസ്റ്റർ ദിവ്യബലിയിൽ പാപ്പ

Pope Easter Mass hope 50000 Vatican

വത്തിക്കാൻ സിറ്റി: ക്രിസ്തുവിൻ്റെ ഉയിർത്തെഴുന്നേൽപ്പ് മനുഷ്യരാശിക്ക് ഒരിക്കലും പരാജയപ്പെടാത്ത പ്രത്യാശയുടെയും അണയാത്ത വെളിച്ചത്തിൻ്റെയും വാതിലുകൾ തുറന്നുനൽകുന്നതായി ലിയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ അർപ്പിച്ച ഈസ്റ്റർ ദിന ബലിയിൽ അൻപതിനായിരത്തോളം വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

ഈസ്റ്റർ നൽകുന്ന പ്രത്യാശ സ്വീകരിക്കുക എന്നത് പലപ്പോഴും പ്രയാസകരമായ ഒന്നാണെന്ന് മാർപാപ്പ പറഞ്ഞു. മരണത്തിൻ്റെ ശക്തി നമ്മെ നിരന്തരം വേട്ടയാടുന്നു. പാപഭാരവും സഹനങ്ങളും നമ്മുടെ ചിറകുകൾ തളർത്തുന്നു. അവസാനമില്ലാത്ത ഒരു തുരങ്കത്തിനുള്ളിൽ അകപ്പെട്ടത് പോലെ നമുക്ക് തോന്നാം. അനീതി, സ്വാർത്ഥത, പാവപ്പെട്ടവരോടുള്ള അവഗണന, യുദ്ധങ്ങൾ എന്നിവയിലൂടെ മരണം നമ്മുടെ കൺമുന്നിൽ നിത്യേന അരങ്ങേറുന്നു. ഭൂമിയുടെ വിഭവങ്ങൾ കൊള്ളയടിക്കുന്നതും ദുർബലർക്കെതിരെയുള്ള അതിക്രമങ്ങളും ലോകത്തിൻ്റെ  മുറിവുകളാണ്.

എന്നാൽ ഇരുട്ടിൻ്റെ വിള്ളലുകളിലൂടെ ഉയിർപ്പിൻ്റെ വെളിച്ചം കടന്നുവരുമെന്ന് പാപ്പ പറഞ്ഞു. മരണം നമ്മുടെ ജീവിതത്തിൻ്റെ അവസാനവാക്കല്ല. ക്രിസ്തുവിനോടൊപ്പം നമ്മളും ഉയിർത്തെഴുന്നേറ്റവരാണ്. ഉയിർപ്പ് എന്നത് കഴിഞ്ഞുപോയ ഒരു സംഭവമല്ലെന്നും അത് ലോകത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചൈതന്യമാണെന്നും പാപ്പ പറഞ്ഞു.ഈസ്റ്റർ ഒരു പുതിയ തുടക്കമാണെന്ന് പറഞ്ഞ പാപ്പ മഗ്ദലേന മറിയത്തെപ്പോലെ ഉയിർപ്പിൻ്റെ സന്തോഷം ലോകം മുഴുവൻ അറിയിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

Related Articles
Pope Leo XIV ordination April 26 inspiring candidates stories

26-ന് പാപ്പ വൈദിക പട്ടം നല്‍കുന്നവരില്‍ പള്ളിയില്‍ നിന്ന് പുറത്താക്കപ്പെട്ട ‘വികൃതി പയ്യന്‍’ മുതല്‍ മാനസാന്തരപ്പെട്ട  മദ്യത്തൊഴിലാളി വരെ

വത്തിക്കാന്‍ സിറ്റി: കുട്ടിക്കാലത്ത് വികൃതി കാട്ടിയതിന് പള്ളിയില്‍ നിന്ന് വൈദികന്‍ പുറത്താക്കിയ ബാലന്‍ ലിയോ 14-ാമന്‍ പാപ്പയുടെ കൈവയ്പ്പുശുശ്രൂഷ വഴി വൈദികനായി അഭിഷിക്തനാകും. ‘നല്ല ഇടയന്റെ ഞായറാഴ്ച’ യായ ഏപ്രില്‍ 26-നാണ് സെന്റ് പീറ്റേഴ്‌സ്

Read More »
Pope Holy Week schedule

പാപ്പായുടെ വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: ലിയോ 14-ാമന്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ സമയക്രമം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ഓശാന ഞായര്‍ മുതല്‍ ഈസ്റ്റര്‍ ഞായര്‍ വരെ പാപ്പ കാര്‍മികത്വം വഹിക്കുന്ന തിരുക്കര്‍മങ്ങളുടെ സമയക്രമം പരിശുദ്ധ പിതാവിന്റെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.