പാത്രിയര്‍ക്കീസിന് തിരുക്കല്ലറ ദൈവാലയത്തില്‍പ്രവേശനം നിഷേധിച്ചതിനെ അപലപിച്ച് ലോകം; ഒടുവില്‍ അനുമതി നല്‍കി  നെതന്യാഹു

Patriarch denied entry church Netanyahu allows controversy

ജെറൂസലേം:  ഓശാന ഞായര്‍ ദിനത്തില്‍ കത്തോലിക്കാ സഭയുടെ ജറുസലേം ലാറ്റിന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ലയെയും വിശുദ്ധ നാടിന്റെ ചുമതല വഹിക്കുന്ന ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോയെയും തിരുക്കല്ലറ ദൈവാലയത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ ഇസ്രായേല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പാത്രിയാര്‍ക്കീസന് ദൈവാലയത്തില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ അനുമതി ഉടനടി ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി വ്യക്തമാക്കിയത്. വിശുദ്ധ നാട്ടിലെ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ ഇറാന്‍ ലക്ഷ്യംവയ്ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാലാണ് പാത്രിയാര്‍ക്കീസിനോട് തിരുക്കല്ലറ ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ടതെന്നും എന്നാല്‍ ഇതിനെക്കുറിച്ചുള്ള ആശങ്ക വ്യക്തമായപ്പോള്‍ തന്നെ പാത്രിയാര്‍ക്കീസിന് ദൈവാലയത്തില്‍ പ്രവേശിക്കാനും തിരുക്കര്‍മങ്ങള്‍ അനുഷ്ഠിക്കാനും പൂര്‍ണമായ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി.  

ഓശാന ഞായര്‍ ദിനത്തില്‍ സ്വകാര്യ പ്രാര്‍ത്ഥനയ്ക്കായി എത്തിയ പാത്രിയര്‍ക്കീസിനെയും ഹോളി ലാന്‍ഡ് കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ ഇല്‍പോയെയും പോലീസ് വഴിയില്‍ തടയുകയും തിരിച്ചയക്കുകയുമായിരുന്നു.

പാത്രിയാര്‍ക്കേറ്റും ഹോളി ലാന്‍ഡ് കസ്റ്റഡിയും ഇസ്രായേല്‍ നടപടിയെ അപലപിച്ചു. നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ഇത് അങ്ങേയറ്റം അപകടകരമായ ഒരു കീഴ്‌വഴക്കമാണെന്നും സംയുക്ത പ്രസ്താവനയില്‍ അവര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ലോകമെമ്പാടു നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇസ്രായേല്‍ പ്രസിന്‍ഡന്റ് ഐസക്ക് ഹെര്‍സ്‌ബോര്‍ഗ് പാത്രിയാര്‍ക്കീസിനെയും ഫാ. ഇല്‍പപോയെയും നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചു.

Related Articles
Christians most persecuted religious community

ക്രൈസ്തവര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന മതസമൂഹം : ഐക്യരാഷ്ട്രസഭയില്‍ വത്തിക്കാന്‍

ജനീവ: ലോകമെമ്പാടും ഏറ്റവും കൂടുതല്‍  പീഡിപ്പിക്കപ്പെടുന്ന മതസമൂഹം ക്രൈസ്തവരാണെന്ന് വത്തിക്കാന്‍. ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭ കോണ്‍ഫ്രന്‍സില്‍ വത്തിക്കാന്‍ സ്ഥിര നിരീക്ഷികനായ ആര്‍ച്ചുബിഷപ് എത്തോറെ ബാലെസ്ട്രെറോയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്തുവില്‍ വിശ്വസിച്ചതിന്റെ പേരില്‍

Read More »
Christian church forced to close after threats

ഭീഷണിപ്പെടുത്തി ക്രൈസ്തവ ദേവാലയം അടച്ചുപൂട്ടിച്ചു; വാര്‍ത്ത ബിബിസിയിലും 

ഭുവനേശ്വര്‍ (ഒഡീഷ): ഒഡീഷയില്‍നിന്നും കേള്‍ക്കുന്നത് ക്രൈസ്തവ വിശ്വാസികളെ ആശങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍. നബരംഗ്പുര്‍ ജില്ലയിലുള്ള കൊപേന ഗ്രാമത്തില്‍ തീവ്രഹിന്ദുത്വവാദികളുടെ ഭീഷണി യെത്തുടര്‍ന്ന് ക്രിസ്ത്യന്‍ പള്ളി അടച്ചുപൂട്ടി. ഈ സംഭവം അന്താരാഷ്ട്ര മാധ്യമമായ ബിബിസിയിലും വാര്‍ത്തയായി. 30

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.