വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും പണപ്പിരിവിനും അവാര്‍ഡിനും ഉപയോഗിക്കരുത്; പ്രസ്താവനയുമായി മിഷനറീസ് ഓഫ് ചാരിറ്റി

notice by MC sisters

കൊല്‍ക്കത്ത: ജീവിത കാലത്തുതന്നെ ലോകം വിശുദ്ധയെന്നു വിളിച്ച വിശുദ്ധ മദര്‍ തെരേസയുടെ പേരും ചിത്രവും ഉപയോഗിച്ച് സംഘടനകള്‍ പണപ്പിരിവു നടത്തുന്നതിനും പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനെതിരെ പ്രസ്താവന പുറപ്പെടുവിച്ച് മിഷനറീസ് ഓഫ് ചാരിറ്റി. ദരിദ്രരുടെയും നിരാലംബരുടെയും സേവന ത്തിനായി ജീവിതം സമര്‍പ്പിച്ച വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച ഏക സംഘടനയാണ് മിഷണറീസ് ഓഫ് ചാരിറ്റി.

തന്റെ പേരും ചിത്രവും ധനശേഖരണത്തിനായി ഉപയോഗിക്കുന്നത് മദര്‍ തെരേസ കര്‍ശനമായി വിലക്കിയിരുന്നുവെന്ന് മിഷനറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. ജോസഫ് എം.സി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. ദൈവ ത്തില്‍ മാത്രം ആശ്രയിച്ചിരുന്ന മദര്‍ സ്വമേധയാ ലഭിക്കുന്ന സംഭാവനകളിലൂടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. അതേ രീതിയാണ് ഇന്നും മിഷണറീസ് ഓഫ് ചാരിറ്റി പിന്തുടരുന്നത്.

തന്റെ പേരിനും ചിത്രത്തിനും എഴുത്തുകള്‍ക്കും എല്ലാ അവകാശങ്ങളും മിഷണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലിനാണ് മദര്‍ തെരേസ കൈമാറിയിരിക്കുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനുമതിയില്ലാതെ ആരും അവ ഉപയോഗിക്കരുതെന്ന് മദര്‍ വ്യക്തമാക്കിയിരുന്നു. മദര്‍ തെരേസ ഇക്കാര്യം വില്‍പത്രത്തിലും 1984 ഒക്ടോബര്‍ 14-ന് നടത്തിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നതാണ്.

മദര്‍ തെരേസയുടെ പേരും ചിത്രവും ഉപയോഗിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളും ധനശേഖരണവും നടത്തുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കു ന്നതും മദര്‍ പിന്തുടര്‍ന്നിരുന്ന മൂല്യങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ചില സംഘടനകള്‍ ആഢംബര വേദികളില്‍ വലിയ മീറ്റിംഗുകള്‍ സംഘടിപ്പിച്ച് മദര്‍ തെരേസയുടെ പേരില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് മദര്‍ ജീവിതത്തില്‍ പാലിച്ചിരുന്ന ലാളിത്യത്തിന് വിരുദ്ധമാ ണെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മിഷനറീസ് ഓഫ് ചാരിറ്റിയെയും മദറിന്റെ യഥാര്‍ത്ഥ അനുയായി കളെയും വേദനിപ്പിക്കുന്നുവെന്ന് മിഷണറീസ് ഓഫ് ചാരിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഇത്തരം പ്രവര്‍ത്തന ങ്ങള്‍ തുടരുന്നതിനാല്‍, ചില സംഘടനകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

മദര്‍ തെരേസയുടെയോ മിഷണറീസ് ഓഫ് ചാരിറ്റിയുടെയോ പേരോ ചിത്രങ്ങളോ അനുമതി യില്ലാതെ ഉപയോഗിക്കുന്ന എല്ലാ സംഘടനകളും ഉടനെതന്നെ അതു നിര്‍ത്തുകയും പേരുകള്‍ മാറ്റുകയും ചെയ്യണമെന്ന് മിഷണറീസ് ഓഫ് ചാരിറ്റി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എം. ജോസഫ് എം.സി അഭ്യര്‍ത്ഥിച്ചു.

മദറിന്റെ വിശുദ്ധ ജീവിതവും സന്ദേശവും എല്ലാവര്‍ക്കും സേവനത്തിനുള്ള പ്രചോദനമായി തുടരട്ടെയെന്നും പ്രസ്താവനയില്‍ ആശംസിച്ചു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.