നൈജീരിയയില്‍ വീണ്ടും ഭീകരാക്രമണം; ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളടക്കം 30 പേര്‍ കൊല്ലപ്പെട്ടു

Nigeria Terror Attack 30 Killed

നൈജീരിയയിലെ കഡുന സംസ്ഥാനത്തുള്ള  ക്രൈസ്തവ ഗ്രാമത്തിന് നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ എട്ട് കുട്ടികളടക്കം കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കഡുനയില്‍ സ്ഥിതി ചെയ്യുന്ന നരിഡോണ്‍ ഗ്രാമത്തിലാണ് ഇസ്ലാമിക് ഭീകരര്‍ എന്ന് സംശയിക്കുന്നവര്‍ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്.

ഞായറാഴ്ച രാത്രിയാണ് ആയുധധാരികളായ അക്രമികള്‍ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്. തുടര്‍ന്ന് ഗ്രാമവാസികള്‍ക്ക് നേരെ ഇവര്‍  വെടിയുതിര്‍ക്കുകയും വീടുകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിടുകയും ചെയ്തു. മണിക്കൂറുകളോളം നീണ്ടുനിന്ന താണ്ഡവത്തില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരും കൊല്ലപ്പെട്ടു. ഗ്രാമത്തിന്റെ ഭൂരിഭാഗവും അക്രമികള്‍ അഗ്നിക്കിരയാക്കി. ആക്രമണ വിവരം സ്ഥിരീകരിച്ച ഗ്രാമ പ്രതിനിധി ദോഗോണ്‍ റാണ  ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ ചികിത്സയിലാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പറഞ്ഞു.

ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളാണ് ഒറ്റരാത്രികൊണ്ട് കൊല്ലപ്പെട്ടത്. ഈ കുടുംബത്തില്‍ അവശേഷിച്ച ഒരേയൊരു കുട്ടി ഗുരുതരാവസ്ഥയില്‍ ജീവന് വേണ്ടി പോരാടുകയാണ്.കൊല്ലപ്പെട്ടവരെല്ലാം ക്രൈസ്തവ സമൂഹത്തില്‍പ്പെട്ടവരാണെന്ന് പ്രാദേശിക ക്രൈസ്തവ നേതാക്കളും ഗ്രാമവാസികളും സ്ഥിരീകരിച്ചു. അന്തര്‍ദേശീയ ഇടപെടലുകള്‍ ഉണ്ടായിട്ടും നൈജീരിയയില്‍  ക്രൈസ്തവ ഗ്രാമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍  അന്തമില്ലാതെ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്.  നൈജീരിയയിലെ നിസ്സഹായരായ വിശ്വാസികളുടെ സുരക്ഷയ്ക്കും അക്രമികളുടെ മാനസാന്തരത്തിനും വേണ്ടി കൂടുതല്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാനുള്ള ഓര്‍മപ്പെടുത്തലാണ് അക്രമത്തിന്റെ ഒരോ വാര്‍ത്തകളുമെന്ന് നമുക്ക് മറക്കാതിരിക്കാം.

Related Articles
Pope Leo XIV visits Equatorial Guinea Africa

സമാധാനത്തിന്റെ നഗരത്തിന് ആശംസകള്‍ നേര്‍ന്ന് പാപ്പ

മൊംഗൊമോ (ഇക്വറ്റോറിയല്‍ ഗിനി): ആഫ്രിക്കന്‍ രാജ്യമായ ഇക്വറ്റോറിയല്‍ ഗിനിയുടെ പുതിയ തലസ്ഥാനമായി ‘സമാധാനത്തിന്റെ നഗരം’ എന്ന പേരില്‍ ഒരു നഗരത്തിന്റെ പണികള്‍ ആരംഭിച്ചതിന് ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.   ഇക്വറ്റോറിയല്‍ ഗിനിയിലെ

Read More »
Jan Bula and Vaclav Drbola beatification

തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.