മ്യാന്‍മറില്‍ പ്രാര്‍ത്ഥനാ ദിനത്തിന് ആഹ്വാനം ചെയ്ത് ബിഷപ്പുമാര്‍

Myanmar day of prayer bishops

വത്തിക്കാന്‍ സിറ്റി: ആഭ്യന്തര കലഹങ്ങളാല്‍ ദുരിതമനുഭവിക്കുന്ന മ്യാന്‍മറില്‍ സമാധാനം പുലരുന്നതിന് 26-ന് പ്രത്യേക പ്രാര്‍ത്ഥനാ-ഉപവാസ ദിനമായി ആചരിക്കുവാന്‍ മ്യാന്‍മറിലെ കത്തോലിക്കാ മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു.

ഇതിനായി വിശ്വാസികള്‍ ദേവാലയങ്ങളിലോ കുടുംബങ്ങളിലോ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കണമെന്നും മ്യാന്‍മര്‍ കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സ് പ്രസിഡന്റ് കര്‍ദിനാള്‍ ബോ, സെക്രട്ടറി ജനറല്‍ ബിഷപ് നോയല്‍ സാനാവ് എന്നിവര്‍  സര്‍ക്കുലര്‍ അഭ്യര്‍ത്ഥിച്ചു.

നോമ്പുകാലത്ത് ലോകസമാധാനത്തിനും പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റിലും മ്യാന്‍മറിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിക്കാനും വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രാര്‍ത്ഥിക്കണം.

 സമാധാനത്തിന്റെ ദൂതനായ വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ പ്രാര്‍ത്ഥന ഈ ദിവസം ചൊല്ലണം. പരസ്പര ധാരണയും ഐക്യവും വളര്‍ത്താന്‍ ഈ പ്രാര്‍ഥന സഹായിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് ഐക്യപ്പെട്ടുകൊണ്ട് അന്നേദിനം ഉപവസിക്കാനും, ആ ത്യാഗം ഹൃദയങ്ങളുടെ പരിവര്‍ത്തനത്തിനായി സമര്‍പ്പിക്കാനും മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. അതോടൊപ്പം, ദരിദ്രരെയും ദുരിതമനുഭവിക്കുന്നവരെയും സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന കാരുണ്യപ്രവൃത്തികളില്‍ ഏര്‍പ്പെടാനും ബിഷപ്പുമാര്‍ ആവശ്യപ്പെട്ടു.

സ്‌നേഹവും കരുണയും അനുദിനജീവിതത്തില്‍ പ്രായോഗികമാക്കുന്നതിലൂടെയാണ് സമാധാനം കെട്ടിപ്പടുക്കേണ്ടതെന്ന ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ വാക്കുകളും കത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.