മാര്‍ ആവ തൃതീയന്‍ പാത്രിയാര്‍ക്കീസ് തൃശൂരില്‍; ആവേശോജ്വല സ്വീകരണമൊരുക്കി വിശ്വാസികള്‍

Mar Ava III Patriarch in Thrissur

തൃശൂര്‍: പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ആഗോള പരമാധ്യക്ഷന്‍ മാര്‍ ആവ തൃതീയന്‍ പാത്രിയാര്‍ക്കീസ് തൃശൂരില്‍. അഞ്ചു ദിവസത്തെ ശ്ലൈഹികസന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സഭാധ്യക്ഷനു തൃശൂര്‍ മാര്‍ത്ത് മറിയം വലിയപള്ളി കത്തീഡ്രലില്‍ സഭാംഗങ്ങളും വൈദികസമൂഹവും ആവേശോജ്വല സ്വീകരണം നല്‍കി.

മാതൃസഭയും ഇന്ത്യയിലെ കല്‍ദായസഭയും തമ്മിലുള്ള ആത്മീയബന്ധം ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ദൃഢമാകുമെന്ന് മാര്‍ ആവ തൃതീയന്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യ ങ്ങള്‍ക്കിടയിലും ഇടതടവില്ലാത്ത പ്രാര്‍ഥനയാണ് തന്നെ സുരക്ഷിതമായി ഇന്ത്യയി ലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്തരിച്ച മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേ ക ശുശ്രൂഷകള്‍ക്ക് പാത്രിയാര്‍ക്കീസ് നേതൃത്വം നല്‍കും.

നാളെ (മെയ് 1) ഇന്ത്യയിലെ ദിവംഗതരായ സഭാപി താക്കന്മാരുടെ സംയുക്ത അനുസ്മരണദിനമായി കല്‍ദായസഭ ആചരിക്കും. വിശുദ്ധ മാര്‍ അബിമലേക് തിമൊഥെയൂസ് മെത്രാപ്പോലീത്തയുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥനയും മുന്‍പിതാക്കന്മാരുടെ ഓര്‍മ്മയ് ക്കായി പ്രത്യേക അന്നീദ ശുശ്രൂഷയും നടക്കും.

സിനഡ് സെക്രട്ടറിയും വിക്ടോറിയ ന്യൂസിലന്‍ഡ് ബിഷപ്പുമായ മാര്‍ ബെന്യാമിന്‍ എല്യ, ഈസ്റ്റേണ്‍ യുഎസ്എ ബിഷപ് മാര്‍ പൗലോസ് ബെഞ്ചമിന്‍ എന്നിവരും പാത്രിയാര്‍ക്കീസിനെ അനുഗമിക്കു ന്നുണ്ട്. രണ്ടാം തവണയാണ് മാര്‍ ആവ തൃതീയന്‍ പാത്രിയാര്‍ക്കീസ് തൃശൂരിലെത്തുന്നത്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.