അതിജീവനത്തിനായി പോരാടുന്നവരോടൊപ്പം നില്‍ക്കണം; ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്

Mar Andrews Thazhath Easter message

തൃശൂര്‍: അതിജീവനത്തിനായി പോരാടുന്നവരോടൊപ്പം നില്‍ക്കുക എന്നത് ക്രിസ്തീയ ദൗത്യമാണെന്ന് തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തിരഞ്ഞെടുപ്പുകള്‍ അടുത്തെത്തി നില്‍ക്കുന്ന സാഹചര്യ ത്തില്‍ സത്യസന്ധതയും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് മാര്‍ താഴത്ത് സന്ദേശത്തില്‍ കുറിച്ചു. രാഷ്ട്രീയ ചേരിതിരിവുകള്‍ക്കപ്പുറം നാടിന്റെ ഐക്യവും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കാന്‍ നാം ജാഗരൂകരാകണം.

കര്‍ഷക ജനതയുടെ കണ്ണുനീരും തീരദേശ-മലയോര മേഖലകളിലെ പ്രശ്നങ്ങളും വിസ്മരിക്കരുത്. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും കുടിയേറ്റ പ്രശ്നങ്ങളും കേരളീയ യുവതയ്ക്ക് വെല്ലുവിളിയാകുമ്പോള്‍, ഉത്ഥിതന്റെ പ്രകാശത്തില്‍ പുതിയൊരു ദിശാബോധം കണ്ടെത്താന്‍ നമുക്ക് സാധിക്കണം; മാര്‍ താഴത്ത് വ്യക്തമാക്കി.

മരണത്തിനു മേല്‍ ജീവനും അന്ധകാരത്തിനു മേല്‍ പ്രകാശവും വിജയം വരിച്ചതിന്റെ ഓര്‍മ്മ പുതുക്കി ലോകം ഈസ്റ്റര്‍ ആഘോഷിക്കുമ്പോള്‍, ആയുധങ്ങളിലൂടെയല്ല മറിച്ച് സ്നേഹത്തിലൂടെയും ക്ഷമയിലൂടെയുമാണ് യഥാര്‍ത്ഥ വിജയം കൈവരിക്കേണ്ടത്; അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

യുദ്ധങ്ങളുയെയും വംശീയ കലാപങ്ങളുടെയും വാര്‍ത്തകള്‍ മനുഷ്യനെ തളര്‍ത്തുന്നു. മനുഷ്യന് വിലയില്ലാത്ത അവസ്ഥയും നിസഹായരായ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും വിലാപവുമൊക്കെ ലോക മനഃസാക്ഷിയെ നടുക്കുമ്പോള്‍  ഉത്ഥിതന്റെ സന്ദേശം ഏറെ പ്രസക്തമാണ്. ആധുനിക കാലഘട്ടത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസിയെപ്പോലെ സമാധാനത്തിന്റെ വക്താക്കളാകാനും ഡിജിറ്റല്‍ മിഷനറി മാരായി പ്രത്യാശയുടെ സന്ദേശം ജീവിതംകൊണ്ട് ലോകത്തിന് നല്‍കാനും വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് മാര്‍ താഴത്ത് പറഞ്ഞു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.