സപ്തതി നിറവില്‍ മലങ്കര മല്‍പ്പാന്‍

Malankara Malpan celebrates 70th birthday

കോട്ടയം: മലങ്കര മല്‍പ്പാനും ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സഭാ വക്താവുമായ ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്‌ക്കോപ്പായ്ക്ക് എഴുപതാം പിറന്നാള്‍.

മല്‍പ്പാനച്ചന്റെ മാതൃ ഇടവകയായ പാമ്പാക്കുട സെന്റ് ജോണ്‍സ് എഫേസോസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടന്ന സപ്തതി സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎല്‍എ, സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു.

കോനാട്ട് അബ്രഹാം മല്‍പ്പാന്റെയും മറിയാമ്മയുടെയും മകനായി 1956 മെയ് 3നാണ് ജനനം. സുറിയാനി ഭാഷാ പണ്ഡിതനായ ഡോ.ജോണ്‍സ് ഏബ്രഹാം മലങ്കരസഭയുടെ വൈദിക ട്രസ്റ്റി, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ തുടങ്ങി ഒട്ടേറെ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ഞാര്‍ത്താങ്കല്‍ കോരുത് മല്‍പ്പാന്റെ മകള്‍ നിസിയാണ് സഹധര്‍മ്മിണി. ഫാ.പോള്‍ ജോണ്‍ കോനാട്ട്, സാമുവല്‍ ജോണ്‍ കോനാട്ട് എന്നിവര്‍ മക്കളാണ്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.