മലങ്കരപള്ളിയോഗം മുളന്തുരുത്തിയില്‍; നാല് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കും

Malankara Church Meeting Mulanthuruthi

എറണാകുളം: മലങ്കരപള്ളിയോഗം എന്നറിയ പ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോ സിയേഷന്‍ മുളന്തുരുത്തി വെട്ടിക്കല്‍ സെന്റ് തോമസ് ദയറായിലെ മാര്‍ ഗ്രീഗോറിയോസ് നഗറില്‍ ഓഗസ്റ്റ് 27ന് സമ്മേളിക്കുന്നു. മലങ്കരസഭയില്‍ നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് ഒരുമിച്ചുകൂടുന്നത്.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പള്ളിയില്‍ ചേര്‍ന്ന യോഗം മലങ്കരസ ഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.

മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാര്‍ഷിക മടക്കം ഒട്ടേറെ പ്രാധാന്യമുള്ള സംഭവങ്ങളുടെ ചരിത്ര പശ്ചാത്തലത്തിലാണ് ഇക്കുറി മലങ്കരപള്ളിയോഗം മുളന്തുരുത്തിയില്‍ സമ്മേളിക്കുന്നതെന്ന് കാതോലി ക്ക ബാവ പറഞ്ഞു.

എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോ ലീത്ത, സഖറിയാ മാര്‍ സേവേറിയോസ് മെത്രാപ്പോ ലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മലങ്കരമല്‍പ്പാന്‍ ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് റീശ് കോര്‍എപ്പിസ്‌ക്കോപ്പാ, ഫാ. ജോസ് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു.

മലങ്കര അസോസിയേഷന്റെ നടത്തിപ്പിനായി കാതോലിക്ക ബാവ അധ്യക്ഷനായ 101 അംഗ സ്വാഗതസംഘത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറാണ്. ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റ മോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നീ മെത്രാ പ്പോലീത്താമാരാണ് വൈസ് പ്രസിഡന്റുമാര്‍.

വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എല്‍ മാത്യു വൈദ്യന്‍ കോറെപ്പിസ്‌ക്കോപ്പാ, ഫാ.ജേക്കബ് കുര്യന്‍, ഡോ.സി.കെ മാത്യു ഐഎഎസ്, ഡോ. റ്റിജു ഐആര്‍എസ്, ജേക്കബ് മാത്യു, എം.സി സണ്ണി എന്നിവര്‍ സമിതി അംഗ ങ്ങളാണ്.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.