ലോക സമാധാനം; കുരിശിന്റെ വഴിയുമായി കെസിവൈഎം

KCYM Way of the Cross for world peace

കൊച്ചി: ലോക സമാധാനത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് കെസിവൈഎം കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടത്തി. കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ നിന്നും എഴുപുന്ന അമലോല്‍ഭവമാതാ ദേവാലയത്തിലേക്കായിരുന്നു യുവജനങ്ങളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടത്തിയത്.

കൊച്ചി രൂപത വികാരി ജനറാള്‍ മോണ്‍. ജോസി കണ്ടനാട്ടുതറ അനുഗ്രഹപ്രഭാഷണം നടത്തി. കുമ്പളങ്ങി ഫെറോന വികാരി ഫാ. സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ കെസിവൈഎം കൊച്ചി രൂപത ഡയറക്ടര്‍ ഫാ. മെല്‍ട്ടസ് ചാക്കോയ്ക്ക് വിശുദ്ധ കുരിശ് കൈമാറിക്കൊണ്ട് കുരിശിന്റെ വഴിക്ക് തുടക്കംകുറിച്ചു.

രൂപതാ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോഷി ഏലശേരി, എഴുപുന്ന സഹവികാരി ഫാ. ഷെര്‍വിന്‍ ലോറന്‍സ്, കെസിവൈഎം കൊച്ചി രൂപതാ പ്രസിഡന്റ് ഡാനിയ ആന്റണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Malayattoor Kurishumudi

മലയാറ്റൂര്‍ കുരിശുമുടിയില്‍ എട്ടാമിടം

എറണാകുളം: മലയാറ്റൂര്‍ കുരിശുമുടിയിലും മലയാറ്റൂര്‍ സെന്റ് തോമസ് ദേവാലയത്തിലും എട്ടാമിടം തിരുനാള്‍ തുടങ്ങി. ഏപ്രില്‍ 19ന് സമാപിക്കും. കുരിശുമുടി ദേവാലയത്തില്‍ നാളെ (ഏപ്രില്‍ 18) രാവിലെ 5.30, 7.30, 9.30, വൈകുന്നേരം 5.30 സമയങ്ങളില്‍

Read More »
Shishumala pilgrimage New Sunday Way of the Cross

ശിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും

പുല്‍പ്പള്ളി: വയനാടിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ശിശുമല മാര്‍ തോമാശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍  പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും  ഏപ്രില്‍ 10 മുതല്‍ 12 വരെ  നടക്കും. 10 ന് വൈകുന്നേരം 4.15-ന് മലയടിവാരത്തുനിന്നും കുരിശിന്റെ വഴി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.