കുരിശ് പുനഃസ്ഥാപിച്ച് ഇസ്രായേല്‍ സൈന്യം;കുറ്റക്കാരായ സൈനികര്‍ക്ക് 30 ദിവസം തടവ്

Israeli army restores cross

ബെയ്‌റൂട്ട്: ദക്ഷിണ ലബനനിലെ ക്രൈസ്തവ ഗ്രാമത്തില്‍ സൈനികര്‍ തകര്‍ത്ത കുരിശ് പ്രാദേശിക സമൂഹവുമായി ചേര്‍ന്ന് പുനഃസ്ഥാപിച്ച് ഇസ്രായേല്‍ പ്രതിരോധ സേന. കുരിശ് തകര്‍ക്കുന്നതില്‍ പങ്കാളികളായ രണ്ട് സൈനികര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു. കുരിശ് തകര്‍ത്ത സൈനികനും അതിന്റെ ചിത്രം പകര്‍ത്തിയ സൈനികനും 30 ദിവസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇവരെ യുദ്ധമുഖത്തെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്തു.

ദക്ഷിണ ലബനനിലെ ദേബല്‍ എന്ന കത്തോലിക്കാ ഗ്രാമത്തിലാണ് വിവാദമായ സംഭവം നടന്നത്. കുരിശിലെ ക്രിസ്തുവിന്റെ രൂപം സൈനികന്‍ തകര്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയും സൈന്യവും ഖേദം പ്രകടിപ്പിച്ചിരുന്നു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.