വേദനകളുമായി വന്നവര്‍ക്കെല്ലാം സാന്ത്വനം പകര്‍ന്ന ആത്മീയ ഗുരുവായിരുന്നു തിയോഫിനച്ചന്‍ 

Fr Theophin spiritual guide comforted people in pain

കോട്ടപ്പുറം: വേദനകളുമായി വന്നവര്‍ക്കെല്ലാം സാന്ത്വനവും ആശ്വാസവും നല്‍കിയ ആത്മീയ ഗുരുവായിരുന്നു തിയോഫിനച്ചനെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ഫാ. തിയോഫിന്‍ കപ്പുച്ചിന്റെ ധന്യ പദവി പ്രഖ്യാപനത്തോടനുബ ന്ധിച്ച്, ജന്മസ്ഥലമായ കോട്ടപ്പുറത്തെ ആഘോഷങ്ങളുടെ ഭാഗമായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

കോട്ടപ്പുറം രൂപതയുടെയും കോട്ടപ്പുറം ഇടവക യുടെയും അഭിമാനമാണ് തിയോഫിനച്ചനെന്നും ബിഷപ് പുത്തന്‍വീട്ടില്‍ പറഞ്ഞു. നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററും തിയോഫിനച്ചന്റെ സഹോദരീ പുത്രനുമായ ഫാ. റോബിന്‍  ഡാനിയല്‍ ഒഎഫ്എം  വചനപ്രഘോഷണം നടത്തി. 

കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ.ജോബി കാട്ടാശേരി, എപ്പിസ്‌കോപ്പല്‍ വികാരി റവ.ഡോ ഫ്രാസിസ്‌കോ പടമാടന്‍, റവ. ഡോ. ജോണ്‍സണ്‍ പങ്കേത്ത്, കത്തീഡ്രല്‍ വികാരി റവ.ഡോ. ഡൊമിനിക് പിന്‍ഹീറോ, ഫൊറോന വികാരിമാരായ ഫാ. ജോസഫ്  ഒളാട്ടുപ്പുറം, ഫാ. പ്രിന്‍സ് പടമ്മാട്ടുമ്മല്‍, മണലിക്കാട് സയണ്‍ ആശ്രമ സുപ്പീരിയര്‍ ഫാ. വിക്ടര്‍ ഒഎഫ്എം തുടങ്ങി നിരവധി വൈദികര്‍ സഹകാര്‍മ്മികരായി. 

ഇതിന് മുന്നോടിയായി   ധന്യന്‍ തിയോഫിനച്ചന്റെ കോട്ടപ്പുറത്തെ കൂടല്ലൂര്‍ തറവാട്ടിലെ ജന്മഗൃഹത്തില്‍ നിന്ന് കത്തീഡ്രല്‍ അങ്കണത്തിലുള്ള തിയോഫില്‍ ആര്‍ക്കേഡിലേക്ക് ധന്യന്റെ ഛായാചിത്ര പ്രയാണം നടന്നു. ജന്‍മഗൃഹത്തില്‍ തിയോഫിനച്ചന്റെ സഹോദരപുത്രന്‍ കൂടല്ലൂര്‍ ആന്റണിയില്‍ നിന്ന് മോണ്‍. റോക്കി റോബിയും റവ.ഡോ. ഡൊമിനിക്ക് പിന്‍ഹീറോയും ചേര്‍ന്ന് ഛായാചിത്രം ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രദക്ഷിണമായി ഛായാചിത്രം കത്തീഡ്രല്‍ അങ്കണത്തിലുള്ള തിയോഫില്‍ ആര്‍ക്കേഡിലെ ത്തിച്ചു. 

ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും നിയുക്ത എംഎല്‍എ അഡ്വ. ഒ.ജെ ജനീഷും വൈദികരും തിയോഫില്‍ ആര്‍ക്കേഡില്‍ പ്രതിഷ്ഠിച്ച ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. വികാരി റവ.ഡോ ഡൊമിനിക് പിന്‍ഹീറോ, സഹവികാരി ഫാ. നിഖില്‍ മുട്ടിക്കല്‍, ഫാ. ടോണി കുന്നത്തൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Catholic priest launches free legal aid center

നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഇനി സൗജന്യ നിയമസഹായം; സേവനകേന്ദ്രവുമായി കത്തോലിക്ക വൈദികന്‍

കൊച്ചി: നിയമപ്രശ്‌നങ്ങളിലും ഉദ്യോഗസ്ഥ ചുവപ്പുനാടയിലും കുരുങ്ങിക്കിടക്കുന്ന പാവപ്പെട്ടവര്‍ക്കൊരു ആശ്വാസവാര്‍ത്ത. അങ്ങനെ ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ നിയമസഹായം നല്‍കാന്‍-ഡി ആന്റ് പി ലീഗല്‍ പനാസിയ എറണാകുളം ഹൈക്കോടതിയുടെ സമീപത്ത് പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും

Read More »
Theophin beatification Capuchin priest India first

തിയോഫിനച്ചന്റെ  ധന്യപദവി പ്രഖ്യാപനം 26ന്;  ഈ പദവിയിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ 

കൊച്ചി: ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹമാണ് വിശുദ്ധിയെന്ന് ജീവിതത്തിലൂടെ തെളിയിച്ച ദൈവദാസന്‍ ഫാ. തിയോഫിന്റെ (തിയോഫിനച്ചന്‍) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. ധന്യപദവിലെത്തുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.