പാട്ടിനുമേല്‍ പട്ടം പ്രതിഷ്ഠിച്ച പുണ്യശ്ലോകന്‍

Fr Justin Panackal OCD tribute

പൈതലാം യേശുവേ…, ദൈവം പിറക്കുന്നു… എന്നിങ്ങനെ വിശ്വാസികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്ന നിരവധി അനശ്വര ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന് കടന്നുപോയ ഫാ. ജസ്റ്റിന്‍ പനയ്ക്കലിനെ പ്രശസ്ത ഗാനരചയിതാവ് ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസ് അനുസ്മരിക്കുന്നു. 

 ഫാ. ജസ്റ്റിന്‍ പനയ്ക്കല്‍ ഒസിഡി(Fr Justin Panackal OCD) എന്ന കര്‍മ ലീത്താ മിഷനറി വൈദികന്‍ നലംതികഞ്ഞ ഒരു സംഗീതജ്ഞനായിരുന്നു. എന്നാല്‍ തന്റെ പൗരോ ഹിത്യത്തിനു സംഗീതത്തിനുമേല്‍ സ്ഥാനം കല്പിച്ച ക്രിസ്തുവിന്റെ പുരോഹിതനായിരുന്നു അദ്ദേഹം. ഹോബിയില്‍ കൂടുതല്‍ മുഴുകുന്നതു പൗരോഹിത്യം എന്ന തന്റെ അമൂല്യദാനത്തിനു മങ്ങല്‍  ഏല്‍പ്പിക്കുമോ എന്ന ഭയംകൊണ്ട് ബോധപൂര്‍വം ആ മേഖലയില്‍നിന്നും മാറിനിന്നുവെന്ന് ആര്‍ജവ ത്തോടെ പറയുന്ന ഈ ശ്രേഷ്ഠവൈദികന്‍ ഒരുത്തമ മാതൃകയാണ്.

 ‘നവ്യമാമൊരു കല്പന ഞാന്‍ നിങ്ങള്‍ക്കിന്നിതാ നല്‍കുന്നു’ എന്ന്  പെസഹാത്തിരുനാളില്‍ മലയാ ളികളെക്കൊണ്ട് ഏറ്റുപാടിപ്പിച്ച  ജസ്റ്റിനച്ചന്‍,  ക്രിസ്തു പൗരോഹിത്യം സ്ഥാപിച്ച അതേദിനത്തില്‍ -പെസഹാവ്യാഴം-മാനസത്തിന്‍ മണിവാതില്‍തുറന്ന് ആത്മനാഥന്‍ മുട്ടുവിളിക്കുന്നതു കേട്ടു എന്നതും ഒട്ടും അവിചാരിതമല്ല.

സൂപ്പര്‍ഹിറ്റ്  ഗാനങ്ങള്‍കൊണ്ട് കേരള ക്രൈസ്തവ ഭക്തിഗാനശാഖയെ താരാട്ടില്‍ ഉറക്കിയ ജസ്റ്റിനച്ചന്‍ ഒരു ദൈവശാസ്ത്രാധ്യാപകനും ആത്മീയ നിയന്താവുമായിരുന്നു. പൗരോഹിത്യത്തിന്റെ മഹത്ത്വവും മഹാത്മ്യവും തിരിച്ചറിഞ്ഞ അദ്ദേഹം ആഴത്തിലുള്ള വിശ്വാസവും വിനയവുംകൊണ്ട് ആ രംഗത്തു  പ്രകടനമാകാനോ പ്രദര്‍ശനമാകാനോ ഉള്ള ത്വരയില്‍നിന്നു  തനിക്കുതന്നെ നിയന്ത്രണം ഏര്‍പ്പെ ടുത്തിക്കൊണ്ട് ഒരു ജീവിതസാക്ഷ്യം നല്‍കു കയായിരുന്നു.

 ചില ജീവിതങ്ങള്‍ അങ്ങനെയാണ്. നിത്യതയിലേക്കു പാടപ്പെടാന്‍വേണ്ടി ദൈവം ഒരുക്കിയ ശ്രുതിമന്ദാരമനോജ്ഞപുഷ്പങ്ങള്‍! അര്‍പ്പിച്ച് അനശ്വരമാക്കേണ്ടതാണ് ക്രിസ്തുവിന്റെ പൗരോഹിത്യം. അതിനാലാണ് ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിച്ചുകൊണ്ട് ബലിയര്‍പ്പകനും ബലിവസ്തുവുമായി ക്രിസ്തു എന്ന പുരോഹിതന്‍ മാറുന്നത്. അവനിലൂടെയാണ് അജഗണങ്ങള്‍ രക്ഷ പ്രാപിച്ചത്. ഈ തിരിച്ചറിവായിരുന്നു ജസ്റ്റിനച്ചനെ പാട്ടിനുമേല്‍ പട്ടത്തെ പ്രതിഷ്ഠിക്കാനുള്ള പുരോ ഹിതധര്‍മത്തിന് പാത്രമാക്കിയത്. 

ബലിപീഠത്തില്‍ ദൈവസ്‌നേഹത്തെ അനുഭ വിച്ചറിഞ്ഞ അച്ചന്‍ ക്ലാസ്മുറികളില്‍ ദൈവത്തെ അനുഭവിപ്പിക്കുകയായിരുന്നു. സ്വര്‍ഗസംഗീതം മീട്ടിയ ക്രിസ്തുവിനോടു ചേരുന്നതാണ് ഏറ്റവും മഹ ത്തരവും ശുദ്ധവുമായ സംഗീതമെന്നു  തിരിച്ച റിയുന്ന വ്യക്തിക്കു  ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ ആകുക എന്നതിനേക്കാള്‍ മറ്റൊന്നും പ്രധാന പ്പെട്ടതല്ല.

കേരള കത്തോലിക്കാ സഭയ്ക്ക് അവിസ്മരണീയ മാതൃകയും സംഗീതശാഖയ്ക്കു മായാത്ത പ്രഭയും നല്‍കിയ ജസ്റ്റിനച്ചന്‍ നിത്യപുരോഹിതനായ ഈശോയെ മഹത്ത്വപ്പെടുത്തിക്കൊണ്ട് സ്വര്‍ഗീയഗ ണങ്ങളോടു ചേര്‍ന്ന് അനശ്വരസംഗീതം പൊഴിക്കട്ടെ!

Related Articles
Fr Michael Panachickal first song 50 years

‘നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ,’ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ ആദ്യ ഗാനത്തിന് 50 വയസ്

മാധ്യമങ്ങളിലൂടെ സുവിശേഷ പ്രവര്‍ത്തനം നടത്തുന്നത് തന്റെ വിളിക്കുള്ളിലെ വിളിയായി കണ്ട് ജീവിതം സമര്‍പ്പിച്ച വിന്‍സന്‍ഷ്യന്‍ വൈദികന്‍ ഫാ. മൈക്കിള്‍ പനച്ചിക്കലിന്റെ ആദ്യഗാനം- നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ റെക്കോര്‍ഡ് ചെയ്തിട്ടു അര നൂറ്റാണ്ട് തികയുന്നു. തിരുനാമ

Read More »
Fr Justin Panackal OCD obituary

ഗാനവിശുദ്ധിയുടെകര്‍മ്മലവസന്തം:ഫാ. ജസ്റ്റിന്‍ പനക്കലിന് വിട

മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്ത് പ്രാർത്ഥനയെ സംഗീതമായും സംഗീതത്തെ പ്രാർത്ഥനയായും പരിവർത്തിപ്പിച്ച ഫാ. ജസ്റ്റിൻ പനക്കൽ OCD (Fr Justin Panackal OCD) എന്ന വന്ദ്യ വൈദികന്റെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യമാണ് കുറിക്കുന്നത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.