ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ടായി അല്മായ വനിത; സ്ത്രീപങ്കാളിത്തം വര്‍ധിപ്പിച്ച് പാപ്പ

First lay woman appointed Vatican prefect
First lay woman appointed Vatican prefect

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ആശയവിനിമയ ഡിക്കാസ്റ്ററി പ്രീഫെക്റ്റായി  ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ മരിയ മോണ്ട്‌സെററ്റ് അല്‍വരാഡോയെ ലിയോ 14-ാമന്‍ പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു അല്മായ വനിതയെ ഏതെങ്കിലും വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്ടായി നിയമിക്കുന്നത്. വത്തിക്കാന്‍ ന്യൂസ്, വത്തിക്കാന്‍ റേഡിയോ, ലൊസെര്‍വത്തോറെ റൊമാനോ പത്രം, പ്രസ് ഓഫീസ്, പബ്ലിഷിംഗ് ഹൗസ്, ഫിലിം ലൈബ്രറി എന്നിവയടക്കം  വത്തിക്കാന്റെ മാധ്യമ വിഭാഗത്തെ  നിയന്ത്രിക്കുന്ന മന്ത്രാലയമാണ് വത്തിക്കാന്‍ ഡിക്കാസ്റ്ററി ഫോര്‍ കമ്മ്യൂണിക്കേഷന്‍. സഭയിലും വത്തിക്കാന്റെ അഡ്മിനിസ്‌ട്രേഷനിലും സ്ത്രീകള്‍ക്കുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനായി സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഈ നിയമനമെന്ന് വിലയിരുത്തപ്പെടുന്നു.

മെക്‌സിക്കോ സിറ്റിയില്‍ ജനിച്ച അല്‍വരാഡോ, ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി, ജോര്‍ജ്ജ് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നാണ് ഉന്നത വിദ്യാഭ്യാസം നേടിയത്. നവംബര്‍ 1-നാണ് ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്. നിലവിലെ പ്രിഫെക്ട് പൗലോ റുഫീനിയുടെ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലാണ് നിയമനം. 2023 മുതല്‍ ഇഡബ്ല്യുടിഎന്‍ ന്യൂസിന്റെ ടെലിവിഷന്‍, റേഡിയോ, അച്ചടി, ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അല്‍വരാഡോയാണ്. ഇഡബ്ല്യുടിഎന്നി-ല്‍ എത്തുന്നതിന് മുമ്പ്, മതസ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ് സംരക്ഷിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ‘ബെക്കറ്റ് ഫണ്ടില്‍’ 14 വര്‍ഷം മരിയ പ്രവര്‍ത്തിച്ചിരുന്നു.

അല്‍വരാഡോയുടെ നിയമനത്തെ അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് ആര്‍ച്ചുബിഷപ് പോള്‍ കോക്ലി സ്വാഗതം ചെയ്തു. ഒരു കത്തോലിക്കാ മാധ്യമപ്രവര്‍ത്തക എന്ന നിലയിലും മതസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിലും മികച്ച പങ്കുവഹിച്ച വ്യക്തിയാണ് അല്‍വരാഡോയെന്നും, സാര്‍വത്രിക സഭയെ നയിക്കാന്‍ അവരുടെ സവിശേഷമായ കഴിവുകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles
Cardinal Mar Cleemis Episcopal Silver Jubilee

കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ മെത്രാഭിഷേക രജതജൂബിലി നിറവില്‍; ആശംസകള്‍ നേര്‍ന്ന് ലിയോ മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയ്ക്ക് മെത്രാഭിഷേക രജതജൂബിലിയുടെയും 67-ാം പിറന്നാളിന്റെയും ആശംസകള്‍ നേര്‍ന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ.  മലങ്കര കത്തോലിക്ക

Read More »
KCBC congratulates newly elected government

നിയുക്ത സര്‍ക്കാരിന് ആശംസകളര്‍പ്പിച്ച് കെസിബിസി

കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തിരഞ്ഞെടുക്കപ്പെട്ട  ജനപ്രതിനിധികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ആശംസകള്‍ നേര്‍ന്നു.  ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.