ദുക്‌റാന തിരുനാളും സീറോമലബാര്‍ സഭാദിനാഘോഷവും

Dukrana and SyroMalabar Church Day

കാക്കനാട്: സീറോമലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭാദിനാഘോഷവും ദുക്‌റാന തിരുനാള്‍ ആഘോഷവും പ്രൗഢോജ്വലമായി നടന്നു. മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പതാകയുയര്‍ത്തിയ തോടെയാണ് മാര്‍തോമാ നസ്രാണികളുടെ വിശ്വാസ പൈതൃകത്തിന്റെ ഓര്‍മ്മപ്പെടുത്തലായും സാമുദാ യിക ഐക്യബോധത്തിന്റെ ആവിഷ്‌കാരമായും മാറിയ ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് നടന്ന റാസ കുര്‍ബാനയ്ക്ക് മേജര്‍ ആര്‍പ്ബിഷപ് കാര്‍മ്മികത്വം വഹിക്കുകയും, ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍ വചനസന്ദേശം നല്‍കു കയും ചെയ്തു. മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ സഹകാര്‍മ്മികനായിരുന്നു.

കുര്‍ബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം മേജര്‍ മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. സീറോമലബാര്‍ സഭാംഗങ്ങളായ സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണ്‍, ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എന്നിവര്‍ക്ക് മേജര്‍ ആര്‍ച്ചുബിഷപ് സഭയുടെ ആദരം സമര്‍പ്പിച്ചു. സഭാംഗവും കത്തോലിക്കാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായ പ്രമുഖ പ്രവാസിവ്യവസായി ഷെവ. ഡേവിസ് എടക്കളത്തൂരിനെയും ചടങ്ങില്‍ ആദരിച്ചു.

ഒക്ടോബറില്‍ റോമില്‍ നടക്കുന്ന കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റിന്റെ മുന്നോടിയായുള്ള ആഗോള പതാക പ്രയാണത്തിന്റെ ഉദ്ഘാടനം മേജര്‍ ആര്‍ച്ചുബിഷപ് നിര്‍വ്വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ പതാക ഏറ്റുവാങ്ങി. ‘ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി ഇന്‍ ഇന്ത്യ’ പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശനവും മാര്‍ റാഫേല്‍ തട്ടില്‍ നിര്‍വ്വഹിച്ചു. മന്ത്രി സണ്ണി ജോസഫ് പുസ്തകം ഏറ്റുവാങ്ങി.

റവ. ഡോ. പയസ് മലേക്കണ്ടത്തില്‍, റവ. ഡോ. കെ. എസ്. മാത്യു, റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍, റവ. ഡോ. ഫ്രാന്‍സിസ് തോണിപ്പാറ എന്നിവര്‍ എഡിറ്റര്‍മാരായ പുസ്തകം, സീറോമലബാര്‍ ലിറ്റ ര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ നേതൃത്വത്തില്‍ പ്രിമൂസ് പബ്ലിക്കേഷന്‍സാണ് പുറത്തിറക്കി യിരി ക്കുന്നത്. എല്‍ആര്‍സി ചെയര്‍മാനും തൃശൂര്‍ അതിരൂപത സഹായ മെത്രാനുമായ മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. ബിഷപ് മാര്‍ തോമസ് ഇലവനാലിന് സമര്‍പ്പിക്കുന്ന ‘പൗരസ്ത്യരത്‌നം’ അവാര്‍ഡ് ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളം പ്രഖ്യാപിച്ചു.

കൂരിയ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ സ്വാഗതം ആശംസിച്ചു. സഭയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മീഡിയ കമ്മീഷന്‍ തയ്യാറാക്കിയ വീഡിയോ അവതരണവും, ഫാ. ഷാജി തുമ്പേച്ചിറയിലിന്റെ നേതൃത്വത്തില്‍ ‘ത്രിയേകം’ എന്ന പേരില്‍ സമുദായ ശാക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് ഒരുക്കിയ കലാവിരുന്നും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍ നന്ദി പ്രകാശിപ്പിച്ചു. സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള വൈദിക, സമര്‍പ്പിത, അല്മായ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.