കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ ജൂബിലി; ഡിവൈനില്‍ ആഗോള മലയാളി സംഗമം

Charismatic Renewal Golden Jubilee Divine global Malayalee gathering

ചാലക്കുടി: കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ആഗോള മലയാളി സംഗമം നടത്തുന്നു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച് മെയ് ഒന്നു മുതല്‍ മൂന്നുവരെയാണ് സുവര്‍ണ ജൂബിലി സംഗമം നടക്കുന്നത്. 

കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ബിഷപ്പുമാരുടെയും പ്രശസ്തരായ ധ്യാനഗുരുക്കന്മാരുടെയും വചനശുശ്രൂകള്‍ ഉണ്ടാകും. നവീകരണ ശുശ്രൂഷകര്‍ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ജീവിതസ്പര്‍ശിയായ പാനല്‍ ചര്‍ച്ചകള്‍, 50 വര്‍ഷങ്ങളെ വിളിച്ചറിയിക്കുന്ന എക്‌സിബിഷന്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുനിന്നുമായി വൈദികര്‍, സന്യസ്തര്‍, ദമ്പതികള്‍, യുവാക്കള്‍, കുട്ടികള്‍ ഉള്‍പ്പെടെ അയ്യായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് ഒന്നിന് രാവിലെ 11.30-ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചിന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുസ്തക പ്രകാശനം നിര്‍വഹിക്കും.  5.30ന് ‘തീ പിടിപ്പിച്ചവര്‍’ പാനല്‍ സെഷനില്‍ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി, സിസ്റ്റര്‍ എല്‍സിസ് മാത്യു എംഎസ്എംഐ, ശാലോം മിനിസ്ട്രീസ് ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തറ, മനോജ് സണ്ണി, ഇടുക്കി തങ്കച്ചന്‍, റൈജു വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം ഏഴിന് ധ്യാനകേന്ദ്രം  ഡയറക്ടര്‍മാര്‍ പങ്കെടുക്കുന്ന ‘തീ പകര്‍ന്നവര്‍’ പ്രോഗ്രാമില്‍ ഫാ. മാത്യു തടത്തില്‍ വി.സി, ഫാ. ഡേവീസ് പട്ടത്ത് സിഎംഐ, ഫാ. ജോര്‍ജ് പള്ളിക്കുന്നേല്‍, ഫാ. മാത്യു വയലാമണ്ണില്‍, ഫാ. തോമസ് ഒഎഫ്എം (അസീസി ഭരണങ്ങാനം), സിസ്റ്റര്‍ ഡാഫിനി എംഎസ്എംഐ എന്നിവര്‍ പങ്കെടുക്കും. രാത്രി ഒമ്പതിന് ജപമാല റാലി.

മെയ് രണ്ടിന് രാവിലെ ഏഴിന് ‘ഇനിയും കത്തി ജ്വലിക്കേണ്ട കരിസ്മാറ്റിക് നവീകരണം’ എന്ന വിഷയത്തില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ക്ലാസ് നയിക്കും. 11.30 ന് സീറോ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന. ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. 2 മണിക്ക് മുന്‍ ചെയര്‍ മാന്‍മാരുടെ അനുഭവങ്ങളിലൂടെ എന്ന പ്രോഗ്രാമില്‍ ഫാ. അബ്രാഹം പള്ളിവാതുക്കല്‍, ഫാ. പോള്‍ മുണ്ടോലിക്കല്‍, ഫാ. സൈമണ്‍ വള്ളോപ്പിള്ളി, ഫാ. ജെയിംസ് കക്കുഴി, ഫാ. ജോസ് നരിതൂക്കില്‍, ഫാ. ഷാജന്‍ തേര്‍മഠം, ഫാ. സെബാസ്റ്റ്യന്‍ കറുകപ്പിള്ളി, ഫാ. ജോസഫ് താമരവെളി, ഫാ. ബൈജു തുടങ്ങിയ വൈദികര്‍ പങ്കെടുക്കും.

3 മണിക്ക് ‘നവീകരണത്തിലെ വിവിധ തുടക്കങ്ങള്‍’ എന്ന വിഷയത്തില്‍ ട്രീസ രാജാക്കാട്, മാത്തപ്പന്‍ ലൗ ഹോം, സീറ്റ്‌ലി ഫിയാത്ത്, ഔസേപ്പച്ചന്‍ കോഴിക്കോട്, സാബു എം. വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും. 

5 ന് ‘എന്നെ നടത്തിയ വഴികള്‍’ എന്ന വിഷയത്തില്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി അനുഭവങ്ങള്‍ പങ്കുവയ്ക്കും. 5.30 ന് ജൂബിലി സദസ്. ബിഷപ് മാര്‍ അലക്‌സ് താരാമംഗലം സന്ദേശം നല്‍കും. മാര്‍ തോമസ് ചക്യത്ത് പുസ്തക പ്രകാശനം ചെയ്യും. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ജൂബിലി സന്ദേശം നല്‍കും.

മൂന്നിന് രാവിലെ 9.30 ന് ജൂബിലി ആദരം. മാര്‍ അലക്‌സ് താരാമംഗലം സന്ദേശം നല്‍കും. ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസി, ഫാ. അബ്രാഹം പള്ളിവാതുക്കല്‍, ബെന്നി പുന്നത്തറ, സന്തോഷ് കരുമാത്ര, ഡോ. എഡ്വേര്‍ഡ് എടേഴത്ത്, ഇടുക്കി തങ്കച്ചന്‍, പ്രഫ. സി.സി ആലീസുകുട്ടി, പ്രഫ. കോണ്‍സ്റ്റന്റൈന്‍, സീറ്റ്‌ലി ജോര്‍ജ്, സിസ്റ്റര്‍ ഡാഫിനി എംഎസ്എംഐ, ജെയിംസുകുട്ടി, പി.വി മേരിക്കുട്ടി, സി.ഒ ആന്റണി എന്നിവരെ ആദരിക്കും.

11.45 ന് പൊന്തിഫിക്കല്‍ കുര്‍ബാന. ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9447302421, 9846067283, 9846630120.

Related Articles
Kanjirappally Diocese golden jubilee inauguration

കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണജൂബിലി ഉദ്ഘാടനം 12ന്; ജൂബിലി സ്മാരകമായി  നിരവധി ജീവകാരുണ്യ പദ്ധതികള്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു. മെയ് 12 മുതല്‍ 15 വരെ കുട്ടിക്കാനം മരിയന്‍ കോളജില്‍ നടക്കുന്ന രണ്ടാം എപ്പാര്‍ക്കിയല്‍ അസംബ്ലി യോടെയാണ് സുവര്‍ണജൂബിലി വര്‍ഷാചരണത്തിന് തുടക്കമാകുന്നത്. സീറോ മലബാര്‍

Read More »
KLC Kannur foundation day celebration 50 years

അരനൂറ്റാണ്ട് പിന്നിട്ട കെഎല്‍സിക്ക് കണ്ണൂരില്‍ സ്ഥാപിത ദിനാഘോഷം

കണ്ണൂര്‍: കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ നേതൃത്വം വഹിച്ച  പ്രസ്ഥാനമാണ് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനെന്ന് കണ്ണൂര്‍  രൂപത കെഎല്‍സിഎ ആദ്ധ്യാത്മിക ഉപദ്ദേഷ്ടാവ് ഫാ. ആന്‍സില്‍ പീറ്റര്‍. ബര്‍ണ്ണശേരി ഹോളി ട്രിനിറ്റി

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.