പൗരോഹിത്യ, സന്യാസ പരിശീലനത്തില്‍ നവീകരണത്തിനൊരുങ്ങി സിസിബിഐ

CCBI formation reform priestly religious training India

ഗോവ: പൗരോഹിത്യ, സന്യാസ പരിശീലനം നവീകരിക്കാന്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) വൊക്കേഷന്‍ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഗോവയിലെ ബെനൗ ളിമിലെ ശാന്തി സദനില്‍ നടന്ന പരിശീലന പ്രോഗ്രാമില്‍ ഇന്ത്യയിലെ 25 രൂപതകളില്‍നിന്നുള്ള സന്യസ്ത സഭകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

പാരമ്പര്യ രീതിയിലുള്ള പരിശീലനത്തെക്കാള്‍ കൂടുതല്‍ സമഗ്രമായ സമീപനത്തിലേക്ക് നീങ്ങാ നുളള നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ രൂപപ്പെട്ടത്. സഭ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ അടിയുറച്ച വിശ്വാസ ബലമുളള ശുശ്രൂഷകരെയാണ് നേതൃത്വം രൂപപ്പെടുത്തേണ്ടതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

ഫാ. ജോയ് ജെയിംസ് എസ്.ജെ, റിച്ചാര്‍ഡ് ഡിസൂസ, ചാള്‍സ് ലിയോണ്‍ എന്നിവരുള്‍പ്പെടെയുളള റിസോഴ്‌സ് ടീമാണ് നേതൃത്വം നല്‍കിയത്. ഗോവ-ദാമന്‍ സഹായ മെത്രാന്‍ ഡോ. സിമാവോ പ്യൂരിഫിക്കാവോ ഫെര്‍ണാണ്ടസ്, ഇന്ത്യന്‍ മിഷനറി ഡോട്ടേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മാര്‍ഗരറ്റ് ജൂലി തുമ്പ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ഫാ. ഡൊമിംഗോ ഗോണ്‍സാല്‍വസ് പരിപാടി ഏകോപിപ്പിച്ചു.

Related Articles
CCBI farewell Archbishop Leopoldo Girelli Vatican nuncio India

വത്തിക്കാന്‍ സ്ഥാനപതിആര്‍ച്ചുബിഷപ് ജിറേല്ലിക്ക് സിസിബിഐ യാത്രയപ്പു നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ സ്ഥാനപതിയായി (അപ്പസ്‌തോലിക് നുണ്‍ഷ്യോ) സേവനമനുഷ്ഠിച്ച ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലിക്ക് ഇന്ത്യയിലെ ലത്തീന്‍  കത്തോലിക്കാ മെത്രാന്‍ സമിതി (സിസിബിഐ) യാത്രയയപ്പ് നല്‍കി. ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിലായിരുന്നു യാത്രയയപ്പ് സമ്മേളനം

Read More »
US Secretary of State prays at Mother Teresa tomb in India

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയില്‍; മദര്‍ തെരേസയുടെ കബറിടത്തില്‍ പ്രാര്‍ത്ഥനയോടെ തുടക്കം

കൊല്‍ക്കത്ത: ഭാരതത്തില്‍ നടത്തുന്ന നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര പര്യടനത്തിന് ആത്മീയതയുടെയും ആര്‍ദ്രതയുടെയും പുണ്യഭൂമിയില്‍ നിന്നും തുടക്കം കുറിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ.  ഭാരതത്തിലേക്കുള്ള തന്റെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയില്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.