കപ്പൂച്ചിന്‍ വൈദികന്റെ സന്യാസവസ്ത്രത്തില്‍ കൂടുകൂട്ടി ബുള്‍ബുള്‍ പക്ഷിയും കുഞ്ഞുങ്ങളും

Bulbul bird nests in Capuchin priest's habit

ഒരു ബുള്‍ബുള്‍ പക്ഷി, പുതിയ ജീവിതത്തിന് തുടക്കംകുറിക്കാന്‍ തിരഞ്ഞെടുത്തത് തികച്ചും അപ്രതീക്ഷിതമായൊരു അഭയകേന്ദ്രമായിരുന്നു – ഒരു കപ്പൂച്ചിന്‍ സന്യാസിയുടെ തിരുവസ്ത്രത്തിന്റെ തൊപ്പി. കോട്ടയം, തെള്ളകം കപ്പൂച്ചിന്‍ വിദ്യാഭവനിലെ ഫാ. ജിനു മണ്ടിയില്‍ തന്റെ സന്യാസവസ്ത്രം ഉണങ്ങാനിട്ടിരിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം  മടങ്ങിയെത്തിയപ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത് – ആ വസ്ത്രത്തിന്റെ തൊപ്പിക്കുള്ളില്‍ ഒരു ചെറിയ പക്ഷിക്കൂടും, അതില്‍ അമ്മപ്പക്ഷിയുടെ പരിചരണത്തിനായി കാത്തിരിക്കുന്ന ഒരുകൂട്ടം കുഞ്ഞുങ്ങളും!

ദൈവശുശ്രൂഷയ്ക്കായി സമര്‍പ്പിച്ച ആ വസ്ത്രത്തിന്റെ മടക്കുകള്‍ക്കുള്ളില്‍, അമ്മപ്പക്ഷി തിരിച്ചെത്തി കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നത്  ആശ്രമത്തിലുള്ള എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന കാഴ്ചയായി. എല്ലാ ജീവജാലങ്ങളെയും സഹോദരങ്ങളായി കണ്ടിരുന്ന വിശുദ്ധ ഫ്രാന്‍സിസ്, അവയിലെല്ലാം സ്രഷ്ടാവിന്റെ കൈയൊപ്പ് ദര്‍ശിക്കുകയും പക്ഷികളോടും മൃഗങ്ങളോടുംപോലും വചനം പ്രസംഗിക്കുകയും ചെയ്തിരുന്നു. ആ ഗുരുവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് ആ കുഞ്ഞുങ്ങള്‍ വളര്‍ന്ന് പറന്നുപോകുന്നതുവരെ ആ വസ്ത്രം അവിടെനിന്നും മാറ്റില്ലെന്നായിരുന്നു ഫാ. ജിനുവിന്റെ തീരുമാനം.

അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മരണത്തിന്റെ എണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം ഒരു പക്ഷി തന്റെ കുഞ്ഞുങ്ങള്‍ക്ക് തൊട്ടിലാക്കാന്‍ തിരഞ്ഞെടുത്തത് ഫ്രാന്‍സിസ്‌കന്‍ സന്യാസിയുടെ വസ്ത്രമാണെന്നുള്ളത് കൗതുകത്തിനപ്പുറം ചില കാര്യങ്ങള്‍ നമ്മോട് പറയാതെ പറയുന്നുണ്ട്! ഏതായാലും ഫ്രാന്‍സിസ്‌കന്‍ ചൈതന്യത്തിന് പ്രകൃതി ചാര്‍ത്തിയ കയ്യൊപ്പായി മാറിയിരിക്കുകയാണ് ഈ സന്യാസിയുടെ തിരുവസ്ത്രത്തിലെ കിളിക്കൂട്!

Related Articles
Sister Blandina moves closer to sainthood

തോക്കേന്തിയ കൊള്ളക്കാരെ അനുനയിപ്പിച്ച സന്യാസിനി; വിശുദ്ധപദവിക്ക് ഒരു  പടി കൂടെ അടുത്ത് സിസ്റ്റര്‍ ബ്ലാന്‍ഡിന

വത്തിക്കാന്‍ സിറ്റി: അമേരിക്കയെ വിറപ്പിച്ച  തോക്കുധാരികളായ കൊള്ളക്കാര്‍ക്കും രോഷാകുലരായ ജനക്കൂട്ടത്തിനും മുന്നില്‍ ദൈവവിശ്വാസം മാത്രം ആയുധമാക്കി നെഞ്ചുവിരിച്ചു നിന്ന ഒരു ധീര സന്യാസിനി ധന്യ പദവിയിലേക്ക്.   അമേരിക്കയുടെ ചരിത്രത്തില്‍ ഇടംപിടിച്ച പ്രസിദ്ധനായ  ‘ബില്ലി

Read More »
Theophin beatification Capuchin priest India first

തിയോഫിനച്ചന്റെ  ധന്യപദവി പ്രഖ്യാപനം 26ന്;  ഈ പദവിയിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ 

കൊച്ചി: ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹമാണ് വിശുദ്ധിയെന്ന് ജീവിതത്തിലൂടെ തെളിയിച്ച ദൈവദാസന്‍ ഫാ. തിയോഫിന്റെ (തിയോഫിനച്ചന്‍) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. ധന്യപദവിലെത്തുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.