
കൊച്ചി: ക്രൈസ്തവ മൂല്യങ്ങള്‍ വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ക്രൈസ്തവ പുസ്തക പ്രസാധകരെയും എഴുത്തുകാരെയും പങ്കെടുപ്പിച്ച് ‘ക്രിസ്റ്റോഗ്രാഫ’ എന്ന പേരില്‍ പുസ്തകോത്സവം നടത്തുന്നു. മെയ് 20 മുതല്‍ 24 വരെ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന പുസ്തകോത്സവത്തിന്റെ ലോഗോ വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ പ്രകാശനം ചെയ്തു.
അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പുസ്ത കോത്സവത്തിന്റെ സംഘാടകര്‍ കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷനാണ്. ഇന്ത്യയിലെ പ്രമുഖ പുസ്തക പ്രസാധകരുടെയും എഴുത്തുകാരുടെയും വിവിധ ഭാഷകളിലുള്ള അയ്യായിരത്തോളം പുസ്തകങ്ങള്‍ പുസ്തകോ ത്സവത്തിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷി ക്കുന്നത്.
കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോ സിയേഷന്‍ പ്രസിഡന്റ് ഡോ. ചാള്‍സ് ഡയസ് എക്‌സ് എം.പി അധ്യക്ഷനായിരുന്നു.
കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ബിഷപ് ഡോ. ഡെന്നിസ് കുറുപ്പശേരി, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെഎല്‍സി എച്ച്എ ജനറല്‍ സെക്രട്ടറി ഡോ. ഗ്രിഗറി പോള്‍ കെ.ജെ, കെഎല്‍സിഎ വരാപ്പുഴ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കുഞ്ഞ, കെഎല്‍സിഎച്ച്എ വൈസ് പ്രസിഡന്റ് ഇഗ്‌നേഷ്യസ് ഗൊണ്‍സാല്‍വസ്, ട്രഷറര്‍ ജോസഫ് ആഞ്ഞിപ്പറമ്പില്‍, എക്‌സിക്യൂട്ടീവ് അംഗം സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാതാപിതാക്കള്‍, അധ്യാപകര്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഇളവുകളോടെ പുസ്തകങ്ങള്‍ വാങ്ങാന്‍ അവസരമുണ്ടാകും. സെമിനാറുകള്‍, പുസ്തക പ്രകാശനങ്ങള്‍, പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങള്‍, സര്‍ഗസംവാദങ്ങള്‍, സായാഹ്ന കലാപരിപാടികള്‍ തുടങ്ങിയവ പുസ്തകോത്സവ ദിനങ്ങളില്‍ നടത്തപ്പെടുമെന്ന് ഡയറക്ടര്‍ മോണ്‍. റോക്കി റോബി കളത്തില്‍, ഡോ. ചാള്‍സ് ഡയസ്, ഡോ. ഗ്രിഗറി പോള്‍ കെ.ജെ എന്നിവര്‍ അറിയിച്ചു.