‘വിവാഹത്തിന്റെ സൗന്ദര്യം’ യുവതലമുറയെ ബോധ്യപ്പെടുത്തണം; സമ്മേളനം വിളിച്ച് പാപ്പ

bishops meeting in Rome

വത്തിക്കാന്‍ സിറ്റി: യുവതലമുറയെ വിവാഹജീവിതത്തിന്റെ സൗന്ദര്യത്തിലേക്ക് ആകര്‍ഷിക്കുന്നതിനും കുടുംബങ്ങളുടെ സുവിശേഷം പ്രഘോഷിക്കുന്നതിനും പുതുവഴികള്‍ തേടുന്നതിനായി ഒക്‌ടോബര്‍ മാസത്തില്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവന്‍മാരുടെ സമ്മേളനം റോമില്‍ ചേരും. ഫ്രാന്‍സിസ് പാപ്പയുടെ സിനഡാനന്തര പ്രബോധനരേഖയായ ‘അമോറിസ് ലറ്റീഷ്യ’ (സ്‌നേഹത്തിന്റെ സന്തോഷം) പ്രസിദ്ധീകരിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് ലിയോ 14-ാമന്‍ പാപ്പ ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് പുറപ്പെടുവിച്ചത്.

ദാമ്പത്യസ്‌നേഹത്തെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും ‘അമോറിസ് ലറ്റീഷ്യ പ്രകാശപൂര്‍ണമായ സന്ദേശമാണ് നല്‍കുന്നതെന്ന് ലിയോ പാപ്പ പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം കുടുംബങ്ങളോടുള്ള അജപാലനപരവും സൈദ്ധാന്തികവുമായ സഭയുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിയ പ്രധാനപ്പെട്ട രണ്ട് രേഖകളില്‍ ഒന്നാണ് അമോറിസ് ലെറ്റീഷ്യ. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സമ്മേളനം റോമില്‍ വിളിച്ച് ചേര്‍ക്കുന്നത്. കുടുംബങ്ങളോട് സുവിശേഷം പ്രഘോഷിക്കുന്നതിനായി സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനുള്ള അവസരം കൂടെയാണ് റോമില്‍ ചേരുന്ന ബിഷപ്‌സ് കോണ്‍ഫ്രന്‍സ് അധ്യക്ഷന്മാരുടെ സമ്മേളനമെന്ന് പാപ്പ വ്യക്തമാക്കി. സമകാലിക ലോകത്ത് ദാരിദ്ര്യവും അക്രമവും നേരിടുന്ന കുടുംബങ്ങളെ സഭ സംരക്ഷിക്കേണ്ടതുണ്ടെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.