ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും ഫാ. ബിനോജ് മുളവരിക്കലും ചേര്‍ന്നു നടത്തുന്ന സംഗീതനിശ ഇന്ന്

Awake Praise Party music night event

തൃശൂര്‍:  പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെയും സംഗീതജ്ഞന്‍ ഫാ. ബിനോജ് മുളവരിക്കലിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ‘എവേക്ക് പ്രെയ്‌സ് പാര്‍ട്ടി’-സംഗീത നിശ ഇന്നു വൈകുന്നേരം (ഏപ്രില്‍ 13) 5.30ന് തൃശൂര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും. 

ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം) അനുബന്ധിച്ചാണ് സംഗീതനിശ ഒരുക്കിയിരിക്കക്കുന്നത്. ഈ വര്‍ഷത്തെ ജിജിഎമ്മിന്റെ പ്രധാന പ്രോഗ്രാമുകളിലൊന്നാണ് ഈ സംഗീതനിശ. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിംഗ് സൗകര്യങ്ങളും ഇരിപ്പിടങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനു പുറമെ 15, 18 തിയതികളില്‍ ഉച്ചയ്ക്ക് വിവിധ ബാന്‍ഡുകളുടെ സംഗീതവിരുന്നും ഉണ്ടായിരിക്കും.

ബിഷപ്പുമാരുടെ മുഖ്യകാര്‍മികത്വത്തില്‍ വ്യത്യസ്ത റീത്തുകളിലും, വിവിധ ഭാഷകളിലും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിയോടെ ദിവസവും രാവിലെ 9ന് ആരംഭിക്കുന്ന ജിജിഎം വൈകുന്നേരം ഒമ്പതിന് അവസാനിക്കും. ഏപ്രില്‍ 19നാണ് ജിജിഎം സമാപിക്കുന്നത്.

Related Articles
Fr Mariadas lawyer priest

‘അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കണമേ,’ എന്ന ഗാനം രചിച്ച വൈദികന്‍ ഇനി നിയമവഴിയില്‍; അള്‍ത്താരയില്‍നിന്നും ലഭിച്ച അഭിഭാഷക ശുശ്രൂഷ എന്ന് ഫാ. മരിയദാസ്

‘അങ്ങേ തിരുമുറിവുകളില്‍ എന്നെ മറയ്ക്കണമേ അങ്ങേ തിരുഹൃദയത്തില്‍ എന്നെ ഇരുത്തണമേ’… എന്ന ഗാനം തുടങ്ങി മലയാളികളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിയ നിരവധി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ച ഫാ. ലൂയി മരിയ ദാസ്

Read More »
Fr Michael Panachickal wrote Shalom TV theme song

‘മാടപ്പിറവായി പറക്കണം…, ശാലോം സമാധാനം…’; ശാലോം ടിവിയുടെ തീംസോംഗ് പിറന്നത് ഫാ. പനച്ചിക്കലിന്റെ തൂലികയില്‍നിന്ന്

കൊച്ചി: ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന ശാലോം ടി.വിയുടെ തീംസോംഗ് രചിച്ചത് ഇന്നലെ (ജൂണ്‍ 16) ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സിയായിരുന്നു. ‘വാഗീശ സ്പന്ദന ശ്രുതിതാളം ആനന്ദദായക ദൃശ്യമേളം…

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.