തൃശൂര്‍ അതിരൂപതയില്‍ അര്‍ണോസ് പാതിരി ദിനാചരണം നടത്തും

Arnos Pathiri Day Thrissur Archdiocese

തൃശൂര്‍: അര്‍ണോസ് പാതിരി തിരുസഭയ്ക്കും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ മഹത്തായ സേവനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി, തൃശൂര്‍ അതിരൂ പതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും ഡിസംബറിലെ ആദ്യ ഞായറാഴ്ച ‘അര്‍ണോസ് പാതിരി ദിനമായി’ ആചരിക്കുമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

അര്‍ണ്ണോസ് പാതിരിയുടെ കേരള പ്രവേശനത്തിന്റെ 325-ാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് ഈ പ്രഖ്യാപനം. ദിനാചരണത്തിന്റെ ഭാഗമായി ഇടവക തലങ്ങളില്‍ സെമി നാറുകള്‍, സാഹിത്യ സമ്മേളനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകരെ ആദരിക്കല്‍ എന്നിവ സംഘടിപ്പിക്കും.

വേലൂരില്‍ ഈശോസഭാ വൈദികരുടെ നേതൃത്വത്തിലുള്ള അര്‍ണോസ് അക്കാദമിയുടെയും ഇടവകയുടെ നേതൃത്വ ത്തിലുളള  അര്‍ണോസ് കലാകേന്ദ്രയുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കും. ഓരോ ഇടവകയിലെയും ക്രൈസ്തവരായ എഴുത്തുകാരുടെയും കലാകാരന്മാരുടെയും വിവരങ്ങളും ഇതോടൊപ്പം ശേഖരിക്കുന്നുണ്ട്.

ക്രിസ്തുവര്‍ഷം 1700-ല്‍ ഇന്ത്യയിലെത്തിയ അര്‍ണ്ണോസ് പാതിരി മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ഭാരതീയ ഉപനിഷത്തുകളും സംസ്‌കൃത ഭാഷയും യൂറോപ്പിന് പരിചയപ്പെടുത്തിയ പ്രഥമ ഇന്‍ഡോളജിസ്റ്റ് കൂടിയാണദ്ദേഹം. മലയാളത്തിലെ സുപ്രധാന കൃതികളായ ‘പുത്തന്‍പാന’യുടെ കര്‍ത്താവാണ്.

അദ്ദേഹം താമസിച്ചിരുന്ന ഭവനവും പണിയിച്ച ദേവാലയവും തൃശൂര്‍ അതിരൂപതയിലെ വേലൂരിലും, അദ്ദേഹത്തിന്റെ കല്ലറ പഴുവിലുമാണ് സ്ഥിതി ചെയ്യുന്നത്.

Related Articles
Theophin beatification Capuchin priest India first

തിയോഫിനച്ചന്റെ  ധന്യപദവി പ്രഖ്യാപനം 26ന്;  ഈ പദവിയിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ 

കൊച്ചി: ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹമാണ് വിശുദ്ധിയെന്ന് ജീവിതത്തിലൂടെ തെളിയിച്ച ദൈവദാസന്‍ ഫാ. തിയോഫിന്റെ (തിയോഫിനച്ചന്‍) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. ധന്യപദവിലെത്തുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ്

Read More »
Carlo Acutis Eucharistic miracles exhibition

ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും നയിക്കുന്ന കാര്‍ലോ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു

തൃശൂര്‍: ദിവ്യകാരുണ്യ അത്ഭുതങ്ങളിലേക്കും വിശുദ്ധ കുര്‍ബാനയിലേക്കും കാഴ്ചക്കാരെ നയിക്കുന്ന കാര്‍ലോ ദിവ്യകാരുണ്യ എക്‌സിബിഷന്‍ ശ്രദ്ധേയമാകുന്നു. തൃശൂര്‍, തലോര്‍ ജെറുസലെം ധ്യാനകേന്ദ്രത്തില്‍ ഫിയാത്ത് മിഷന്‍ സംഘടിപ്പിച്ചിരി ക്കുന്ന ഏഴാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷനോട് (ജിജിഎം)

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.