ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിന് റോമിന്റെ അംഗീകാരം

Alpha Higher Institute of Religious Sciences Rome approval

തലശേരി: തലശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ദൈവശാസ്ത്ര പഠനകേന്ദ്രമായ ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയൻസസിന് റോമിലെ ദിക്കാസ്റ്ററി ഫോർ കൾച്ചർ ആൻഡ് എജ്യുക്കേഷൻ്റെ അംഗീകാരം. ഇതോടെ ബംഗളൂരുവിലെ ധർമ്മാരാം വിദ്യാക്ഷേത്രത്തോട് ചേർന്ന് മൂന്നു വർഷത്തെ റഗുലർ ദൈവശാസ്ത്ര ബിരുദ കോഴ്സ് (Baccalaureate of Religious Science) ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കാനാകും.
 
ചടങ്ങിന്റെ ഉദ്ഘാടനം തലശേരി ആർച്ചുബിഷപ് മാർ ജോസഫ് പാംപ്ലാനി, ആർച്ചുബിഷപ് എമിരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. ഡിഗ്രി പ്രഖ്യാപനം ബംഗളൂരു ധർമ്മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ് റവ. ഡോ. മാത്യു ആറ്റുങ്കൽ സിഎംഐ നിർവഹിച്ചു. ടെലി ആൽഫ സെന്റർ ഫോർ റിലീജിയസ് സയൻസസ് ഡീൻ റവ. ഡോ. ജോജി കാക്കരമറ്റത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രസിഡന്റ് റവ. ഡോ. ഫിലിപ്പ് കവിയിൽ, ധർമ്മാരാം വിദ്യാക്ഷേത്രം തിയോളജി ഫാക്കൽറ്റി ഡീൻ റവ. ഡോ. പോൾ കൊച്ചാപ്പിള്ളി സിഎംഐ, ആൽഫയിലെ ധർമ്മാരാം വിദ്യാക്ഷേത്രം പ്രതിനിധി റവ. ഡോ. ജോയ് കാക്കനാട്ട് സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു. ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. മാത്യു കൊട്ടുകാപ്പള്ളി സ്വാഗതവും സ്റ്റാഫ് പ്രതിനിധി റവ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ നന്ദിയും പറഞ്ഞു.

പ്രഗത്ഭരായ അധ്യാപകരുടെ മേൽനോട്ടത്തിലാണ് ആൽഫ ഹയർ ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലാസുകൾ നടത്തുക. സന്യാസിനികൾ, മതബോധകർ, റിട്ടയേർഡ് പ്രൊഫഷണൽസ് തുടങ്ങി പ്ലസ് ടു പഠനം പൂർത്തിയാക്കിയ എല്ലാവർക്കും കോഴ്സിന് അപേക്ഷിക്കാം.
ഫോൺ: 7306555653.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.