സ്‌കോട്ട്‌ലാന്‍ഡിലെ ആദ്യ സീറോ മലബാര്‍ ദേവാലയത്തിന്റെ കൂദാശ 26ന്

Scotland Syro-Malabar Church Consecrated

മദര്‍വെല്‍ (സ്‌കോട്ലാന്‍ഡ്): സ്‌കോട്ലാന്‍ഡിലെ ആദ്യ സീറോമലബാര്‍ ദേവാലയത്തിന്റെ കൂദാശ ജൂലൈ 26ന് നടക്കും (First Syro-Malabar Church in Scotland ). മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ മിഷനിലെ അംഗങ്ങളുടെ ചിരകാല സ്വപ്നമായിരുന്ന ‘സ്വന്തം ദേവാലയം’ 26-ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആശീര്‍വദിക്കും. യുകെയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.

മദര്‍വെല്‍ സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയം (മര്‍ത്ത് മറിയം പള്ളി) നൂറില്‍ താഴെവരുന്ന ഒരു പ്രവാസി സമൂഹത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും പ്രാര്‍ത്ഥനയുടെയും ഫലമാണ്. അടുത്ത കാലംവരെ സ്വന്തമായി ഒരു വൈദികന്‍ പോലുമില്ലാതിരുന്ന ചെറിയ സമൂഹത്തിന് ദേവാലയം സ്വന്തമായിരിക്കുന്നു എന്നത് സഭയുടെ കുടിയേറ്റ ചരിത്രത്തിലെ വിസ്മയ അധ്യായമാണ്. ഈ സ്വപ്നപദ്ധതിക്ക് നേതൃത്വം നല്‍കിയത് മിഷന്‍ ഡയറക്ടറായ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍ (സുനിലച്ചന്‍) ആണ്.

2025 ജനുവരിയിലാണ് സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നപദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 2025 ഓഗസ്റ്റില്‍ ഫാ. കൊച്ചുപുരയ്ക്കല്‍ മിഷന്റെ അമരക്കാരനായി എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗതയായി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മദര്‍വെല്ലിലെ കുടിയേറ്റ സമൂഹം ഒന്നടങ്കം നടത്തിയ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്ന ‘മാര്‍ത്ത് മറിയം പള്ളി’.

സ്‌കോട്ലാന്‍ഡിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുന്ന ഈ അഭിമാന നിമിഷത്തിലേക്ക് ജാതി-മത ഭേദമന്യേ എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ദേവാലയ കൂദാശയുടെ ലൈവ് സംപ്രേഷണം ശാലോം ന്യൂസില്‍ ലഭിക്കുന്നതാണ്.

👉 https://youtu.be/xOXo4sMoEEc

Related Articles
Jan Bula and Vaclav Drbola beatification

തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി

Read More »
Padre Pio statue weeping blood investigation

വിശുദ്ധ പാദ്രെ പിയോയുടെ രൂപത്തില്‍ നിന്ന് ‘രക്തക്കണ്ണീര്‍’;പ്രാഥമിക അന്വേഷണം ആരംഭിച്ചു

റോം: ഇറ്റലിയിലെ  ചെറു പട്ടണമായ കാസല്‍ബയിലെ ‘ഔവര്‍ ലേഡി ഓഫ് ഗ്രേസ്’ ഇടവക ദേവാലയത്തില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ പാദ്രെ പിയോയുടെ  രൂപത്തില്‍ നിന്ന് രക്തക്കണ്ണീര്‍ ഒഴുകിയതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18-നായിരുന്നു ഇത് ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.