പാപ്പയുടെ ഉക്രെയ്ന്‍സന്ദര്‍ശനം വത്തിക്കാന്റെ പരിഗണനയില്‍

Pope Ukraine visit

കീവ്: റഷ്യയുടെ കടുത്ത ആക്രമണങ്ങളും നാശനഷ്ടങ്ങളും നേരിടുമ്പോഴും പൊരുതിനില്‍ക്കുന്ന ഉക്രെയ്ന്‍ ജനതയ്ക്ക് പിന്തുണയുമായി  വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗലാഘര്‍ നടത്തിയ ആറുദിവസം നീണ്ട ഉക്രെയ്ന്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ഉക്രെയ്ന്‍ സന്ദര്‍ശിക്കാന്‍ പാപ്പയ്ക്കുള്ള ക്ഷണം ലിയോ 14-ാമന്‍ പാപ്പയും വത്തിക്കാനും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും  പരമാവധി ഫലം നല്‍കുന്നതിന് അനുയോജ്യമായ സാഹചര്യവും സമയവും പരിശോധിച്ചുവരികയാണെന്നും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.

തീവ്രമായ യുദ്ധക്കെടുതികള്‍ക്കിടയിലും സ്വാതന്ത്ര്യത്തിനും സമാധാനത്തിനുമായി കഷ്ടപ്പാടുകള്‍ സഹിക്കാന്‍ തയാറായ ഒരു ജനതയെയാണ് താന്‍ ഉക്രെയ്‌നില്‍ കണ്ടതെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. തടവുകാരുടെയും കുട്ടികളുടെയും മോചനത്തിനായി കര്‍ദിനാള്‍ മത്തേയോ സൂപിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ ഇടപെടലുകളും റഷ്യയുമായുള്ള നയതന്ത്ര ചര്‍ച്ചകളും വത്തിക്കാന്‍ തുടരും.

ബെര്‍ഡിച്ചീവിലെ ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന ലാറ്റിന്‍ കത്തോലിക്കാ സഭയുടെ പുനഃസ്ഥാപനത്തിന്റെ 35-ാം വാര്‍ഷികാഘോഷങ്ങളില്‍ ആര്‍ച്ചുബിഷപ് പങ്കെടുത്തു. വര്‍ഷങ്ങള്‍ക്ക് ശേഷം തുറസായ സ്ഥലത്ത് നടന്ന വിശുദ്ധ കുര്‍ബാനയില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ബെര്‍ഡിച്ചീവിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കണ്ടതുപോലെ, പ്രാര്‍ത്ഥനയിലും ദൈവവിശ്വാസത്തിലും അധിഷ്ഠിതമായ ജനങ്ങളുടെ പ്രതീക്ഷ ഒടുവില്‍ സമാധാനം കൊണ്ടുവരുക തന്നെ ചെയ്യുമെന്ന്  ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗലാഘര്‍ പറഞ്ഞു.

ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ഉള്‍പ്പെടെയുള്ള ഉന്നത അധികാരികളുമായി ആര്‍ച്ചുബിഷപ് നയതന്ത്ര ചര്‍ച്ചകള്‍ നടത്തി

Related Articles
Vilangad rehabilitation Church builds 70 houses

വിലങ്ങാട് പുനരധിവാസം; 70 വീടുകള്‍ നല്‍കി മാതൃകയായി സഭ

കോഴിക്കോട്: വിലങ്ങാട് ദുരന്ത സമയത്ത് നിരവ ധിപേര്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പിന്നീട് അവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായില്ലെന്നും വാക്കുപാലിച്ചത് കേരളത്തിലെ മെത്രാന്‍ സമിതിയാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. കെസിബിസിയുടെ സഹകരണത്തോടെ

Read More »
Catholic Prime Minister Britain

500 വര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടനില്‍ കത്തോലിക്ക പ്രധാനമന്ത്രി

ലണ്ടന്‍:  500 വര്‍ഷത്തെ ഇടവേളക്ക് ശേഷം ബ്രിട്ടന്റെ ആദ്യ കത്തോലിക്കാ പ്രധാനമന്ത്രിയായി ആന്‍ഡി ബേണ്‍ഹാം ഈ മാസം 20-ന് അധികാരമേല്‍ക്കും. 1550-കള്‍ക്ക് ശേഷം കത്തോലിക്കാ വിശ്വാസിയായ ഒരാളും ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തില്‍ എത്തിയിട്ടില്ല. ജൂലൈ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.