
കൊച്ചി: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്താനുള്ള നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍.
മാനേജ്മെന്റുകളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ താത്ക്കാലിക/ദിവസവേതന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തണ മെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഭരണഘടനാപരമായ ന്യൂനപക്ഷാവകാശങ്ങള്‍ക്കു വിരുദ്ധമായ ഈ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ല.
കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെതായി 15/7/2026-ല്‍ പുറത്തുവന്ന സര്‍ക്കുലര്‍ പ്രകാരം എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക തസ്തികളിലേക്ക് ദിവസവേതന/താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ്എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന ലിസ്റ്റില്‍നിന്നും നടത്തമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിന് അവലംബമായി സൂചി പ്പിച്ചിരിക്കുന്നത് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 27/06/2026ലെ കത്താണ്.
ന്യൂനപക്ഷാവകാശങ്ങളും മാനേജുമെന്റിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യവും നിഷേധിക്കുന്ന വിധ ത്തിലാണ് ഈ തീരുമാനം. സര്‍ക്കാര്‍, വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയ റക്ടറുടെ തീരുമാനവും അനുബന്ധ നടപടികളും റദാക്കണമെന്നു സീറോ മലബാര്‍ പബ്ലിക് അഫ യേഴ്‌സ് കമ്മീഷന്‍ ആവശ്യപ്പെട്ടു.