ബിഷപ് ആല്‍ബര്‍ട്ട് ഹെംറോം ഗുവാഹത്തി അതിരൂപതയുടെകോ-അഡ്ജുറ്റര്‍ ആര്‍ച്ചുബിഷപ്

Bishop Albert Hemrom Coadjutor Archbishop Guwahati

ന്യൂഡല്‍ഹി : ഗുവാഹത്തി അതിരൂപതയുടെ പുതിയ കോ-അഡ്ജുറ്റര്‍ ആര്‍ച്ചുബിഷപ്പായി (പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാപ്പോലീത്ത ) ദിബ്രുഗഡ് രൂപതാ ബിഷപ് റവ. ഡോ. ആല്‍ബര്‍ട്ട് ഹെംറോമിനെ  ലിയോ 14-ാമന്‍ മാര്‍പാപ്പ നിയമിച്ചു.

അസമിലെ തിന്‍സുകിയ ജില്ലയിലുള്ള കൊണാപഥാര്‍ ഗ്രാമത്തില്‍ 1969 ഫെബ്രുവരി 27-നാണ് ബിഷപ് ആല്‍ബര്‍ട്ട് ഹെംറോം ജനിച്ചത്. 1999 ഏപ്രില്‍ 25-ന് ദിബ്രുഗഡ് രൂപതയ്ക്കായി അദ്ദേഹം വൈദികനായി അഭിഷിക്തനായി. ബംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും, തുടര്‍ന്ന് റോമിലെ പ്രശസ്തമായ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും  കരസ്ഥമാക്കിയ അദ്ദേഹം  ദിബ്രുഗഡ് സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരി റെക്ടര്‍, രൂപതാ ട്രിബ്യൂണലിലെ ജുഡീഷ്യല്‍ വികാരി, ലെയ്റ്റി & ഫാമിലി കമ്മീഷന്‍ സെക്രട്ടറി, ഷില്ലോങ് ഓറിയന്‍സ് തിയോളജിക്കല്‍ കോളേജിലെ കാനന്‍ നിയമ അധ്യാപകന്‍ തുടങ്ങി നിരവധി നിര്‍ണായക ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

2018 ഡിസംബര്‍ 2-ന് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് അദ്ദേഹത്തെ ദിബ്രുഗഡ് രൂപതയുടെ കോ-അഡ്ജുറ്റര്‍ ബിഷപ്പായി നിയമിച്ചത്. 2019 ഫെബ്രുവരി 24-ന് മെത്രാനായി അഭിഷിക്തനായ അദ്ദേഹം, 2021 ഫെബ്രുവരി 15-ന് ദിബ്രുഗഡ് രൂപതയുടെ ഔദ്യോഗിക രൂപതാ മെത്രാനായി ചുമതലയേറ്റു.

Related Articles
Survey on attraction to Catholic faith

കത്തോലിക്ക വിശ്വാസത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍; അതിശയിപ്പിക്കുന്ന കണ്ടെത്തലുകളുമായി ഒരു സര്‍വേ

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ മണ്ണില്‍ ഈ വര്‍ഷം കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്നവരെ ആകര്‍ഷിച്ച പ്രധാന ഘടകങ്ങള്‍ വെളിപ്പെടുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്ത്. സത്യത്തെക്കുറിച്ച് ആഴമായ അന്വേഷണം നടത്തുന്നവരും, കത്തോലിക്കാ സഭയുടെ രണ്ടായിരം വര്‍ഷത്തെ

Read More »
CCBI farewell Archbishop Leopoldo Girelli Vatican nuncio India

വത്തിക്കാന്‍ സ്ഥാനപതിആര്‍ച്ചുബിഷപ് ജിറേല്ലിക്ക് സിസിബിഐ യാത്രയപ്പു നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയിലെയും നേപ്പാളിലെയും വത്തിക്കാന്‍ സ്ഥാനപതിയായി (അപ്പസ്‌തോലിക് നുണ്‍ഷ്യോ) സേവനമനുഷ്ഠിച്ച ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലിക്ക് ഇന്ത്യയിലെ ലത്തീന്‍  കത്തോലിക്കാ മെത്രാന്‍ സമിതി (സിസിബിഐ) യാത്രയയപ്പ് നല്‍കി. ഡല്‍ഹിയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യേച്ചറിലായിരുന്നു യാത്രയയപ്പ് സമ്മേളനം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.