225-ാമത്തെ വീടു നിര്‍മ്മാണം ആരംഭിച്ച് സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍

Sister Lissy Chakkalayil 225th house

എറണാകുളം: ഹൗസ് ചലഞ്ച് സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിലുള്ള കെസിയ ഹോപ് സെന്റര്‍ നിര്‍മ്മിച്ചു നല്‍കുന്ന 225-ാമത്തെ വീടു നിര്‍മ്മാണം തുടങ്ങി. സുമനസുകളുടെ സഹായത്തോടെ ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായാണ് വീട് നിര്‍മ്മിക്കുന്നത്. 

വീടിന്റെ ശിലാസ്ഥാപനം കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ ജോസഫ് ഉദ്ഘാടനം ചെയ്തു. പാലാരിവട്ടം ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഇടവക സഹവികാരി ഫാ. ആന്റണി ജെഫിന്‍ ശില ആശിര്‍വാദിച്ചു. സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.

കൗണ്‍സിലര്‍ ഗേളി റോബര്‍ട്ട്, ഹൗസ് ചലഞ്ച് കോ-ഓര്‍ഡിനേറ്റര്‍ ലില്ലി പോള്‍, ഇടവക കേന്ദ്ര സമിതി പ്രസിഡന്റ് ഷിജു ജോര്‍ജ്, ജിന്‍സന്‍ ടി. ആര്‍,  ജിജി റോസ് ജയ്‌സണ്‍, കലാ ബോണി, റോബിന്‍സണ്‍ പള്ളന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Divine Misericordia International Ministry new leadership

ദിവീന മിസരികോര്‍ദിയ ഇന്റര്‍നാഷണല്‍ മിനിസ്ട്രിക്ക് പുതിയ നേതൃത്വം

ചേര്‍ത്തല: ആഗോളതലത്തില്‍ ദൈവകരുണയുടെ സന്ദേശം എത്തിക്കുന്ന ദിവീന മിസരികോര്‍ദിയ  ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ പുതിയ നേതൃ നിരയെ തിരഞ്ഞെടുത്തു. ചേര്‍ത്തല മായിത്തറ തിരുഹൃദയ ദേവാലയത്തിന്റെ ആതിഥേയത്വത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന

Read More »
Theophin beatification Capuchin priest India first

തിയോഫിനച്ചന്റെ  ധന്യപദവി പ്രഖ്യാപനം 26ന്;  ഈ പദവിയിലെത്തിയ ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികന്‍ 

കൊച്ചി: ദൈവത്തോടും സഹജീവികളോടുമുള്ള സ്‌നേഹമാണ് വിശുദ്ധിയെന്ന് ജീവിതത്തിലൂടെ തെളിയിച്ച ദൈവദാസന്‍ ഫാ. തിയോഫിന്റെ (തിയോഫിനച്ചന്‍) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26ന് കൊച്ചി പൊന്നുരുന്നി കപ്പൂച്ചിന്‍ ആശ്രമത്തില്‍ നടക്കും. ധന്യപദവിലെത്തുന്ന ഇന്ത്യയിലെ ആദ്യ കപ്പൂച്ചിന്‍ വൈദികനാണ്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.