ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മപ്പെരുന്നാള്‍; മെഴുകുതിരി പ്രദക്ഷിണം ഇന്ന്

Blessed Mar Ivanios memorial candle procession

തിരുവനന്തപുരം: ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73-ാം ഓര്‍മപ്പെരുന്നാളി നോടനുബന്ധിച്ച് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിങ്കലേക്ക് നടത്തുന്ന തീര്‍ഥാടന പദയാത്ര ഇന്ന്  (ജൂലൈ 14) സമാപിക്കും. തുടര്‍ന്ന് ആറിനു മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥന നടക്കും. അതിനുശേഷം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണം. 

 റാന്നി പെരുനാട്ടില്‍ നിന്ന് ആരംഭിച്ച പ്രധാന തീര്‍ഥാടന പദയാത്ര  വൈകുന്നേരം അഞ്ചിന് പട്ടം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയിലെ കബറിട ത്തില്‍ എത്തിച്ചേരും. ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ തീര്‍ത്ഥാടകരെ കബറിടത്തിലേക്ക് സ്വീകരിക്കും. 

 കാതോലിക്കാ ബാവയോടൊപ്പം മുഖ്യാതിഥിയായി പങ്കെടുക്കുന്ന സിബിസിഐ പ്രസിഡന്റും ഹൈദ രാബാദ് ആര്‍ച്ചുബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂളയും മറ്റ് മെത്രാന്മാരും നൂറുകണക്കിന് വൈദികരും സന്യസ്തരും വിശ്വാസഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തില്‍ അണിചേരും. 

തുടര്‍ന്ന് മെത്രാന്മാാരും വൈദികരും കുര്‍ബാനയ്ക്കായി കബര്‍ ചാപ്പലില്‍ നിന്നും കത്തീഡ്രലിലേക്ക് പ്രദക്ഷിണമായി നീങ്ങും. തുടര്‍ന്ന് ആഘോഷമായ സമൂഹബലി. കര്‍ദിനാള്‍ ഡോ. ആന്റണി പൂള വചനസന്ദേശം നല്‍കും.

Related Articles
Shishumala pilgrimage New Sunday Way of the Cross

ശിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും

പുല്‍പ്പള്ളി: വയനാടിന്റെ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന ശിശുമല മാര്‍ തോമാശ്ലീഹാ തീര്‍ത്ഥാടന കേന്ദ്രത്തില്‍  പുതുഞായര്‍ ആഘോഷവും കുരിശുമല കയറ്റവും  ഏപ്രില്‍ 10 മുതല്‍ 12 വരെ  നടക്കും. 10 ന് വൈകുന്നേരം 4.15-ന് മലയടിവാരത്തുനിന്നും കുരിശിന്റെ വഴി

Read More »
520 pairs of twins at feast of twin saints

ഇരട്ട വിശുദ്ധരുടെ തിരുനാളിന് 520 ജോഡി ഇരട്ട സഹോദരങ്ങള്‍; വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചതും ഇരട്ടകളായ വൈദികര്‍

കോട്ടയം: വിശുദ്ധരായ ഗര്‍വാസീസിന്‍റെയും പ്രോത്താസീസിന്‍റെയും നാമധേയത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോന ദേവാലയത്തില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ സംഗമവും നടന്നു. 520 ജോഡി ഇരട്ട സഹോദരങ്ങള്‍ പങ്കെടുത്ത സംഗമത്തില്‍ വിശുദ്ധ കുര്‍ബായ അര്‍പ്പിച്ചതും

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.