
എഡിന്‍ബര്‍ഗ്: മാധ്യമാധിഷ്ഠിത സുവിശേഷവത്ക്കരണത്തില്‍ ശ്രദ്ധേയ സാന്നിധ്യമായ ശാലോം വേള്‍ഡിന്റെ അമേരിക്കന്‍ ഓഫീസില്‍ സന്ദര്‍ശനം നടത്തി സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലും ശാലോം മീഡിയ യു.എസ് പേട്രന്‍കൂടിയായ ചിക്കാഗോ സീറോ മലബാര്‍ ബിഷപ് മാര്‍ ജോയ് ആലപ്പാട്ടും. ടെക്സസിലെ എഡിന്‍ബര്‍ഗിലുള്ള ആസ്ഥാന ഓഫീസിലെത്തിയ പിതാക്കന്മാര്‍ക്ക് ശാലോം മിഷണറീസ് ഫോര്‍മേഷന്‍ ഡയറക്ടര്‍ റവ. ഡോ. ജെയിംസ് കിളിയനാനിയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്.
പ്രവാസികളുടെ സുവിശേഷവത്ക്കരണത്തിനും അജപാലന കാര്യങ്ങള്‍ക്കുമായുള്ള സീറോ മലബാര്‍ സഭാ കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, എഡിന്‍ബര്‍ഗ് ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ ഇടവക വികാരി ഫാ. റോയ് മൂലേച്ചാലില്‍, ശാലോം വേള്‍ഡ് ചീഫ് അഡ്മിനിസ്ട്രേറ്റര്‍ ജോണ്‍ ജോസഫ്, ഇന്‍ര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജോജി വര്‍ഗീസ്, എംഎസ്എംഐ സഭാംഗങ്ങളായ സിസ്റ്റര്‍ ലിസി, സിസ്റ്റര്‍ ബീന, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ മഞ്ജു എന്നിവര്‍ സന്നിഹിതരായിയിരുന്നു.
ഓഫീസിലെ വിവിധ സെഷനുകള്‍ സന്ദര്‍ശിച്ച വിശിഷ്ടാതിഥികള്‍ ശാലോമിന്റെ ദിവ്യകാരുണ്യ ചാപ്പലിലെത്തി ലോകമെമ്പാടുമുള്ള ശാലോം ശുശ്രൂഷകള്‍ക്കും ശുശ്രൂഷകര്‍ക്കുമായി പ്രാര്‍ത്ഥിക്കു കയും ചെയ്തു. വിവിധ രാജ്യങ്ങളില്‍ ശാലോം മീഡിയ നടത്തുന്ന ശുശ്രൂഷകളെക്കുറിച്ചും വിശിഷ്യാ, ജയിലുകളില്‍ നടത്തുന്ന ശുശ്രൂഷകളിലൂടെ സംഭവിക്കുന്ന മാനസാന്തര അനുഭവങ്ങളെക്കുറിച്ചും അറിഞ്ഞ മാര്‍ റാഫേല്‍ തട്ടില്‍, പ്രസ്തുത ശുശ്രൂഷ യ്ക്ക് വലിയ മതിപ്പാണ് രേഖപ്പെടുത്തിയത്.
മാധ്യമങ്ങളിലൂടെ ശാലോം ലോകമെമ്പാടും നിര്‍വഹിക്കുന്ന ശുശ്രൂഷകള്‍ക്ക് അഭിനന്ദനവും കൃതജ്ഞതയും അറിയിച്ച മാര്‍ റാഫേല്‍ തട്ടില്‍, തുടര്‍ന്നും ശാലോമിനുള്ള പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.