ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സസ് ബിരുദദാന സമ്മേളനം ഡാളസില്‍ നടന്നു

Alpha Institute of Theology and Sciences graduation Dallas

ഡാളസ്: തലശേരി ആല്‍ഫ സെന്റര്‍ ഫോര്‍ റിലീജിയസ് സയന്‍സിന്റെ (ടെലിആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സസ് യുഎസ്എ) വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനം ടെക്‌സസിലെ ഡാളസില്‍ നടന്നു.

തലശേരിയിലെ ടെലിആല്‍ഫ സെന്റര്‍ ഫോര്‍ റിലീജിയസ് സയന്‍സസിന്റെ കീഴില്‍ മാസ്റ്റര്‍ ഓഫ് തിയോളജി (M.Th), ബാച്ചിലര്‍ ഓഫ് തിയോളജി (B.Th) പ്രോഗ്രാമുകള്‍ വിജയകരമായി പൂര്‍ത്തി യാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബിരുദദാന ചടങ്ങ് ടെക്‌സസിലെ ഡാളസിലുള്ള കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തിലാണ് നടന്നത്. അമേരിക്കയിലുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ബിരുദധാരികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. ടെലിആല്‍ഫ സെന്ററിന്റെ മുന്‍ ചാന്‍സലര്‍ ആര്‍ച്ചു ബിഷപ് എമരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വവും ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ ചാന്‍സലര്‍ റവ. ഡോ. ജോണ്‍സണ്‍ സേവ്യര്‍, കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ ഇടവകയുടെ അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു.

തുടര്‍ന്നു നടന്ന സമ്മേളനം മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്ത് ബിരുദദാനം നിര്‍വഹിച്ചു. ഫാ. ജിമ്മി എടക്കുളത്തൂര്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് ചാന്‍സലര്‍ ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി വീഡിയോ സന്ദേശത്തിലൂടെ ബിരുദധാരികളെ അഭിനന്ദിച്ചു.

സിസ്‌റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ടിലെ അഞ്ച് സന്യസ്തര്‍ ഉള്‍പ്പെടെ 29 പേര്‍ ബിരുദം നേടി. ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ യുഎസ്എയിലെ 20222025 ബാച്ചുകളുടെ കോഓര്‍ഡിനേറ്റര്‍ ജെ. ടി. ജസീന്തക്ക് പ്രത്യേക അവാര്‍ഡ് നല്‍കി.

സിസ്‌റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റിയൂട്ടിന്റെ സുപ്പീരിയര്‍ ജനറല്‍ മദര്‍ ലിസ് ഗ്രേസ് എസ്.ഡി, ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ എപ്പാര്‍ക്കിയല്‍ ചാന്‍ സലര്‍ റവ. ഡോ. ജോണ്‍സണ്‍ സേവ്യര്‍, എലിസബത്ത് ബോസ് കളമ്പനയില്‍, ജെ.ടി ജസീന്ത എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ഇല്ലിനോയിസ്, ലൂസിയാന, മേരിലാന്‍ഡ്, മിനസോട്ട, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, ടെക്‌സസ് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിരുദധാരികള്‍ ചടങ്ങില്‍ പങ്കെടുത്തു.

മുന്‍ ഡയറക്ടര്‍ റവ. ഡോ. മനു മാപ്പിളപ്പറമ്പില്‍, നിലവിലെ ഡയറക്ടര്‍ റവ. ഡോ. അനീഷ് കൊട്ടുകാപ്പള്ളി, റവ. ഡോ. അഗസ്റ്റിന്‍ പാംപ്ലാനി എന്നിവരുടെ ശ്രമഫലമായി ആല്‍ഫ ഇന്‍സ്റ്റിറ്റിയൂട്ട് അടുത്തിടെ ആരംഭിച്ച ഡോക്ടറല്‍ പ്രോഗ്രാം, സ്ഥാപനത്തിന് മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. റവ. ഡോ. അനീഷ് കൊട്ടുകാപ്പള്ളിയുടെ ഗൈഡന്‍സില്‍, ഡാളസ്, യുഎസ്എയില്‍ നിന്നുള്ള റോയ് മാത്യു ഡോക്ടറല്‍ പ്രോഗ്രാമില്‍ ചേര്‍ന്ന ആദ്യ വിദ്യാര്‍ത്ഥിയായി.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Related Articles
Malayali child missionaries faith proclamation Leicester

മലയാളി കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ലെസ്റ്റര്‍

ലെസ്റ്റര്‍: കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി ബ്രിട്ടനിലെ ലെസ്റ്റര്‍. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ രൂപത വാര്‍ഷിക സമ്മേളനം ‘സൗറൂത്ത 2026’ ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍

Read More »
Kollam Diocese environmental protection

ഭൂമിക്കൊരു കുട; പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി കൊല്ലം രൂപത

കൊല്ലം: കൊല്ലം രൂപതയുടെ നേതൃത്വത്തിലുള്ള ‘ലവ്ദാതോ സി-ഭൂമിക്കൊരു കുട’ പദ്ധതിയുടെ ഭാഗമായുള്ള പ്രകൃതി സംരക്ഷണ സമിതിയുടെ രൂപീകരണ യോഗം ബിഷപ്‌സ് ഹൗസില്‍ നടന്നു. ജീവന്‍ സംരക്ഷണ സമിതി രക്ഷാധികാരിയും കൊല്ലം രൂപത വികാരി ജനറലുമായ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.