യുവജനങ്ങള്‍ അഞ്ചാമത്തെ സുവിശേഷമാകണം: ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

Archbishop Chakkalakkal inaugarates KCYM youthday

ഇടുക്കി: യുവജനങ്ങള്‍ ആധുനിക ലോകത്തിന് അഞ്ചാമത്തെ സുവിശേഷമാകണമെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കെസിബിസിയുടെ യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ സംസ്ഥാന യുവജനദിനാഘോഷം കെസിവൈഎം ഇടുക്കി രൂപതയുടെ ആതിഥേയത്വത്തില്‍, ഇടുക്കി മുരിക്കാശേരിയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിബിന്‍ ഷാജി അധ്യക്ഷത വഹിച്ച യുവജന സംഗമത്തിന് കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അനുഗ്രഹ പ്രഭാഷണണം നടത്തി. ഇടുക്കി രൂപത മുഖ്യ വികാരി ജനറാള്‍ ഫാ. ജോസ് കരിവേലിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ വിവിധ കത്തോലിക്കാ രൂപതകളില്‍ നിന്നായി 2500-ല്‍ അധികം യുവജനങ്ങളും വൈദികരും സന്യസ്തരും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളനത്തിന് മുന്നോടിയായി പതാക, ദീപശിഖ, വി. തോമസ് മൂര്‍ ഛായചിത്ര പ്രയാണങ്ങള്‍ ഇടുക്കി രൂപതയുടെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ആരംഭിച്ച് സമ്മേളന വേദിയില്‍ എത്തിച്ചേര്‍ന്നു.

തുടര്‍ന്ന് നടന്ന യുവജനദിന സമ്മേളന യോഗത്തില്‍ കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി കാസി പൂപ്പന, ഡയറക്ടര്‍ ഫാ. ഡിറ്റോ കൂള, അസി. ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ നോര്‍ബര്‍ട്ട സി.ടി.സി, സമിതി അംഗങ്ങളായ സാം സണ്ണി, ആഗി മരിയ ജോസഫ്, ജോയല്‍ ജോണ്‍ റോയ്, ധന്യ മോഹന്‍രാജ്, സെഞ്ചു ജേക്കബ്, പ്രിന്‍സി പീറ്റര്‍, ജെന്‍സണ്‍ ആല്‍ബി, ഇടുക്കി രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്, പ്രസിഡന്റ് അമല്‍ ജിജു ജോസഫ്, സംസ്ഥാന ഉപദേശക സമിതി അംഗം സിജോ ഇലന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.