കെയ്‌റോസ് ഗ്ലോബലിന് കാത്തലിക് മീഡിയ അസോസിയേഷന്‍ പുരസ്‌കാരം; 100-ാം പതിപ്പും പുറത്തിറങ്ങി

Kairos Global Catholic Media Association Award

കൊച്ചി: 2026-ലെ കാത്തലിക് മീഡിയ അസോസിയേഷന്‍ (സിഎംഎ) അവാര്‍ഡുകളില്‍ കെയ് റോസ് ഗ്ലോബല്‍ വീണ്ടും ശ്രദ്ധേയമായ അംഗീകാരം നേടി. പ്രാര്‍ത്ഥനയും ആത്മീയതയും വിഭാഗത്തില്‍ മാഗസിന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ, വിശുദ്ധരുടെ ജീവിതം ആകര്‍ഷകവും ഹൃദയസ്പര്‍ശിയുമായ രീതിയില്‍ അവതരിപ്പിക്കുന്ന ജനപ്രിയ പംക്തിയായ ചാന്റിലിയേഴ്സ് മികച്ച സ്ഥിരം കോളം വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള പ്രശസ്ത കത്തോലിക്ക മാധ്യമ സംഘടനയായ കാത്തലിക് മീഡിയ അസോസിയേഷനില്‍നിന്ന് കെയ്‌റോസ് ഗ്ലോബലിന് ലഭിക്കുന്ന തുടര്‍ച്ചയായ നാലാമത്തെ അംഗീകാരമാണിത്.

ഈ സന്തോഷത്തിന് മാറ്റുകൂട്ടി, 2018-ല്‍ പ്രസിദ്ധീകരണം ആരംഭിച്ച കെയ്‌റോസ് ഗ്ലോബല്‍, അതിന്റെ 100-ാം പതിപ്പ് ഈ ജൂലൈയില്‍ പ്രത്യേക സ്മാരക പതിപ്പായി പുറത്തിറക്കി. പ്രസിദ്ധീകരണയാത്രയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഈ നേട്ടം.

ജീസസ് യൂത്തിന്റെ മാധ്യമ ശുശ്രൂഷയായ കെയ്‌റോസ് മീഡിയ പ്രസിദ്ധീകരിക്കുന്ന കെയ്‌റോസ് ഗ്ലോബല്‍, പ്രചോദനാത്മകവും വിശ്വാസനിറഞ്ഞതുമായ ഉള്ളടക്കം, സമകാലിക ഡിസൈന്‍, ഇന്നത്തെ യുവജനങ്ങളുടെയും യുവകുടുംബങ്ങളുടെയും ചോദ്യങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും പ്രത്യാശകള്‍ക്കും ഇടയില്‍ യേശുവിനെ പരിചയപ്പെടുത്താനുള്ള പ്രതിബദ്ധത എന്നിവകൊണ്ട് ശ്രദ്ധേയമാണ്.

നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ആരംഭിച്ച, സഭയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച അന്താരാഷ്ട്ര അല്മായ യുവജന പ്രസ്ഥാനമായ ജീസസ് യൂത്തിന് ഇപ്പോള്‍ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലായി 40-ലധികം രാജ്യങ്ങളില്‍ സജീവ സാന്നിധ്യമുണ്ട്.

കെയ്‌റോസ് മീഡിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ മൂന്ന് ഭാഷകളിലായി നാല് മാസികകള്‍ പ്രസിദ്ധീകരിക്കുന്നു. കെയ്‌റോസ് ഗ്ലോബലിനൊപ്പം കെയ്‌റോസ് ബഡ്‌സ് ഇംഗ്ലീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചുവരുന്നു. 

ജീസസ് യൂത്തിന്റെ എക്ളേസ്റ്റിയാസ്റ്റിക്കല്‍ അഡൈ്വസര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല കെയ്റോസിന് തുടര്‍ച്ചയായി ലഭിക്കുന്ന നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും കെയ്റോസ് പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്തു.

Related Articles
Fr Michael Panachickal wrote Shalom TV theme song

‘മാടപ്പിറവായി പറക്കണം…, ശാലോം സമാധാനം…’; ശാലോം ടിവിയുടെ തീംസോംഗ് പിറന്നത് ഫാ. പനച്ചിക്കലിന്റെ തൂലികയില്‍നിന്ന്

കൊച്ചി: ഓരോ പ്രാവശ്യം കേള്‍ക്കുമ്പോഴും ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തുന്ന ശാലോം ടി.വിയുടെ തീംസോംഗ് രചിച്ചത് ഇന്നലെ (ജൂണ്‍ 16) ദൈവസന്നിധിയിലേക്ക് യാത്രയായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സിയായിരുന്നു. ‘വാഗീശ സ്പന്ദന ശ്രുതിതാളം ആനന്ദദായക ദൃശ്യമേളം…

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.